പാടുക പാടുക പ്രിയതേ ..... ഗസൽ
പാടുക പാടുക പ്രിയതേ - ഗസൽ
നാളെ എന്നത് നമുക്കുള്ളതല്ല
ഇന്നിൽ മാത്രം വിശ്വസിക്കാം
മാറ്റി വെക്കുവാനില്ല ഒട്ടുമേ
സമയമിനി മനസ്സിനി അറിക
തരുമീ സ്വരമൊക്കെ ഈശ്വരൻ
എപ്പോൾ വേണമെങ്കിലും
തിരിച്ചെടുക്കാമെന്നോർക്കുക
പാടാൻ മനസ്സനുവദിക്കുകിൽ
പാടുക എൻ ഗീതകം
കേൾക്കട്ടെ എന്ന് കടിതമീ ലോകം
ഇല്ലൊട്ടുമേ സ്വാർത്ഥ ചിന്തയെന്നിൽ
കവിത അല്ലാതെ കാണുന്നില്ല
കേൾക്കുന്നില്ല മറ്റൊന്നിനുമെനിക്ക്
നേരവുമില്ല നേരുന്നു നന്മകൾ
ആശയാൽ എൻ പാട്ടൊന്നു
പാടിത്തരുമെന്ന് കരുതി മാത്രം
കാതോർത്തിരിക്കുന്നു
തരുവാനില്ല അർത്ഥങ്ങളെനിക്ക്
ഉള്ളത്തിലീ സോദര സ്നേഹമല്ലാതെ
പാടുക പാടുക എനിക്കായി
മറ്റൊന്നുമെനിക്ക് പറയുവാൻ പ്രിയതേ ...
ജീ ആർ കവിയൂർ
01 .10 . 2020
05 :25 am
Comments