വാചാലമായ് (ഗസൽ )

 വാചാലമായ് (ഗസൽ )


എൻ മിഴിനീർ വാചാലമായ് 

വാക്കുകളേക്കാൾ നോവറിയിച്ചു 

നിന്നോർമകളെന്നിൽ നിറച്ചു 

വിരഹാർദ്രയായ് സന്ധ്യയും 


പകലിനോട് വിടചൊല്ലാനാവാതെ 

രാവിൻ  പിടിയിലമർന്നു തേങ്ങി 

നയനങ്ങൾ നിറഞ്ഞു തുളുമ്പി

നിലാവിന്റെ ഒളിയിലായ് 


സാന്ത്വനവുമായി ഒഴുകി വന്നു 

തെന്നലിൻ തലോടലുമായി 

ഗസലിന്റെ വീചികൾ

 മനസ്സിന്റെ അകത്തളത്തിൽ 

എന്നും ആനന്ദാനുഭൂതി പകർന്നു  


എൻ മിഴിനീർ വാചാലമായ് 

വാക്കുകളേക്കാൾ നോവറിയിച്ചു 

നിന്നോർമകളെന്നിൽ നിറച്ചു 

വിരഹാർദ്രയായ് സന്ധ്യയും


ജീ ആർ കവിയൂർ

05 .10.2020

5:10 am


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “