ഇന്നലെ രാവിൽ

ഇന്നലെ രാവിലെൻ
ഇമകളിൽ  വിടർന്നോരാ
സുന്ദര സ്വപ്നമേ നീ 
ഒന്നു വരുമോ വീണ്ടും 

ഇടറുന്ന കണ്ഠങ്ങളിൽ 
ഇറാൻ പകരും നിൻ 

സ്വരരാഗ മാധുരി
എന്നിലുണർത്തുന്നു 
അനവദ്യ സുഖശീതള 
തണൽ പകരുന്നു 

അനിലൻ തലോടലും 
 സ്വാന്തനം  പകരുന്നിതാ 
നിശാഗന്ധിയും നിലാവും
ഇന്നലെ രാവിലെ
ഇമകളിൽ വിടർന്നൊരു 
സുന്ദര സ്വപ്നമേ ....


 ജി ആർ കവിയൂർ
11.10.2020


Comments

Cv Thankappan said…
നല്ല വരികൾ
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “