പാച്ചിലില്ലാത്ത ഉത്രാടം
പാച്ചിലില്ലാത്ത ഉത്രാടം..
മാരിക്കാര്‍ അകന്നു മനസ്സില്‍
പോന്നോണ നിലാവുപരന്നു
മാടിവിളിക്കുന്നു സദ്യവട്ടങ്ങള്‍
ഒരുക്കുവാനുള്ള പാച്ചിലിലതാ
അച്ചിമാര്‍ വെപ്രാളമില്ലാതെ
മൊബൈല്‍ വിളിച്ചു പറഞ്ഞു
തിരുവോണ സദ്യ തരപ്പെടുത്തുന്നു
ബാക്കിയുള്ളവ ശീതികരണ അലമാരി
നിറച്ചു പിന്നെ മുഖ പുസ്തൻകതാളില്‍
മുഖം പൂഴ്ത്തി കിടന്നു ഉത്രാടം നേരുന്നു
കാലം പോയ പോക്കെ എന്നും ഓണമാണ്
എല്ലാവര്‍ക്കും പിന്നെ ഇല്ലാത്തവനെ പറ്റി
ഒരു ചിന്തയുമില്ലാത്ത അവസ്ഥ .......
മനസ്സില്‍ അറിയാതെ മൂളി
മാവേലി നാടു വാണീടും കാലം .........
Comments