ഒരു പക്ഷെ...!!
പുഴയും മലകള്‍ക്കുമപ്പുറം
ഉള്ള നീലിമയില്‍ തന്നിലേക്ക്
ആവാഹിച്ചു മനസ്സിന്റെ
ആഴങ്ങളില്‍ കുടിയിരുത്തി
അവളറിയാതെ ധ്യാനിച്ചു
ഒരു ഉണര്‍വായി അത് വളര്‍ന്നു
പ്രപഞ്ചം മുട്ടെ പന്തലിച്ചു
അതിനു എന്ത് പേരുനല്‍കണം
പലതും നിനച്ചു നോക്കി ആയില്ല
ഒരു മധുര നൊമ്പരം പോലെ അത്
പിന്‍ തുടര്‍ന്നു രാവില്‍ നിലാവായ്
പകല്‍ ശോഭയായ് മിന്നി തിളങ്ങി
അവളറിയാതെ മൂളി പാടി
ഒരു പക്ഷെ ഇതാവുമോ പ്രണയം ..!!
Comments