ഋതു വര്‍ണ്ണ രാജിക
ഇന്നലെകളുടെ പറുദീശയില്‍ എവിടെയോ
മുഖത്തു കണ്‍മഷി ചേല് കണ്ടു വന്നു പോകും
ഋതു വര്‍ണ്ണങ്ങളുടെ മാസ്മരികതയില്‍ മയങ്ങി
മൃദുലവികാരങ്ങള്‍ ഉണര്‍ന്നു മെല്ലെ അറിയാതെ
നിമ്നോന്നതങ്ങളില്‍ നിലാവു പടര്‍ന്നു ആഴങ്ങളിറങ്ങി
അലിഞ്ഞു ചേര്‍ന്ന വിയര്‍പ്പിന്‍ കണത്തോടോപ്പം
അവള്‍ സ്വപ്നം കണ്ടു ഒഴുകി ഒരു നദിയായ്
സ്വയം ഒരു പൂവായി മൂര്‍ച്ചിച്ചു വീണു
മയങ്ങി സ്വര്‍ഗ്ഗത്തില്‍ എത്തിയപോലെ ..!!
Comments