അക്ഷര പ്രണാമം ..!!
അക്ഷര പ്രണാമം ..!!
ബീജമന്ത്രാക്ഷരങ്ങളിലാദ്യാക്ഷര
മുകുള ദളമാണമ്മ
നന്മകളായിരം പൂത്തു
തളിര്‍ക്കും പൂമരമല്ലോയമ്മ
വസന്ത ശിശിര ഹേമന്തങ്ങളുടെ
ജീവല്‍ തുടിപ്പാര്‍ന്നോരു ഉണ്മ
എന്‍ ഓര്‍മ്മകളിലാദ്യാക്ഷര
മധുരമിറ്റിച്ചൊരു തെളിമ
കദന നോവുകളില്‍ സ്മരിക്കും
നിന്‍ നാമ മത്രയും വെണ്മ
എന്‍ അകതാരില്‍ നിറഞ്ഞു കത്തുമൊരു
നിത്യ ജ്യോതി പ്രഭാകിരണമല്ലോയമ്മ
ആയിരം നാവുള്ളൊരു അനന്തനും വാഴ്ത്തും
നാരായണനും നിത്യം സ്മരിക്കും നിന്‍ നാമം
എന്‍ ജപസാഫല്യത്തിനാകെ തുകയാര്‍ന്ന
രാഗങ്ങള്‍ക്ക് താളവും ശ്രുതിയുമാണ് എന്‍യമ്മ
എത്ര പകര്‍ത്തിയാലും തീരാത്തോരു
മഹാകാവ്യമാണ് എന്‍ അമ്മ
പുലഭ്യം പറഞ്ഞു നടതള്ളിയകലുമവര്‍ക്കായി
കണ്ണടച്ചു കൈകുപ്പും ഈശ്വരിയാണ് അമ്മ
പിച്ചവെച്ചു നടത്തിയോരെന്‍ പച്ചയാം
പരമാര്‍ത്ഥമേ നിന്‍ തിരുപാദപത്മങ്ങളില്‍
അനന്തകോടി ശ്ലോകങ്ങളാല്‍
എന്‍ കാവ്യക്ഷര പ്രണാമം ..!!
ബീജമന്ത്രാക്ഷരങ്ങളിലാദ്യാക്ഷര
മുകുള ദളമാണമ്മ
നന്മകളായിരം പൂത്തു
തളിര്‍ക്കും പൂമരമല്ലോയമ്മ
വസന്ത ശിശിര ഹേമന്തങ്ങളുടെ
ജീവല്‍ തുടിപ്പാര്‍ന്നോരു ഉണ്മ
എന്‍ ഓര്‍മ്മകളിലാദ്യാക്ഷര
മധുരമിറ്റിച്ചൊരു തെളിമ
കദന നോവുകളില്‍ സ്മരിക്കും
നിന്‍ നാമ മത്രയും വെണ്മ
എന്‍ അകതാരില്‍ നിറഞ്ഞു കത്തുമൊരു
നിത്യ ജ്യോതി പ്രഭാകിരണമല്ലോയമ്മ
ആയിരം നാവുള്ളൊരു അനന്തനും വാഴ്ത്തും
നാരായണനും നിത്യം സ്മരിക്കും നിന്‍ നാമം
എന്‍ ജപസാഫല്യത്തിനാകെ തുകയാര്‍ന്ന
രാഗങ്ങള്‍ക്ക് താളവും ശ്രുതിയുമാണ് എന്‍യമ്മ
എത്ര പകര്‍ത്തിയാലും തീരാത്തോരു
മഹാകാവ്യമാണ് എന്‍ അമ്മ
പുലഭ്യം പറഞ്ഞു നടതള്ളിയകലുമവര്‍ക്കായി
കണ്ണടച്ചു കൈകുപ്പും ഈശ്വരിയാണ് അമ്മ
പിച്ചവെച്ചു നടത്തിയോരെന്‍ പച്ചയാം
പരമാര്‍ത്ഥമേ നിന്‍ തിരുപാദപത്മങ്ങളില്‍
അനന്തകോടി ശ്ലോകങ്ങളാല്‍
എന്‍ കാവ്യക്ഷര പ്രണാമം ..!!
Comments