കുറും കവിതകള്‍ 641
കുറും കവിതകള്‍ 641
പ്രകടിപ്പിക്കാനാവാത്ത സ്നേഹം
ഉള്ളിലുള്ളോരച്ഛന്‍ .
ആരെങ്കിലുമറിയുന്നുവോ ആ മനസ്സ് ..!!
അക്കരക്കിക്കരെ
കണ്ണുകളാലൊരു പാലം .
പ്രണയത്തിന്റെ ദൂരമേ ..!!
ആശിച്ചതോക്കെയുമായി
വരുന്നുണ്ടങ്ങാകാശത്തുന്നിന്നും .
സ്നേഹ കുളിരുമായി മുകിലുകള്‍ ..!!
ചുണ്ടും ചുണ്ടും ചേര്‍ന്നു
മധുരം നുകര്‍ന്ന് പറന്നകന്നു .
ശലഭ ചിറകുകള്‍ക്ക് ലഹരി ..!!
ആരയോ കാത്തിരുന്നു
അവളുടെ പ്രണയം .
അഷ്ട്ടമുടികായൽ ..!!
നാളെയെന്നൊരു
പ്രതീക്ഷയുടെ
നറു വെളിച്ചം ..!!
വാടാ മല്ലി വിരിഞ്ഞു
നിന്‍ മിഴിമുനയിലായി .
വസന്ത സന്ധ്യ ..!!
സുമനസ്സിന്‍ താഴ് വാരങ്ങളില്‍
ഒരു കുളിര്‍ക്കാറ്റ്
സ്വപ്നായനങ്ങള്‍
നുകര്‍ന്നു മുകര്‍ന്നു
തേന്‍ കണമിനിയും
ചവുട്ടി മെതിക്കാനുണ്ടോ വണ്ടുകള്‍ ..!!
മതിലുകള്‍ക്കപ്പുറം
എത്തി നോക്കുന്ന മനസ്സ്.
പ്രണയമെന്തേ മുഖം തിരിച്ചത്..!!
Comments