കുറും കവിതകള്‍ 645
കുറും കവിതകള്‍ 645
അച്ഛന്റെ പുറമേറി
ഒരു നീന്തലും കുളിയും
ഇതില്‍ പരം'' അച്ഛാ ദിന്‍ ഉണ്ടോ'' ..!!
കാത്തിരുന്നു മടുത്തു
രാവിലെ പോയതാ.
സ്കൂള്‍ ബസ്സിന്റെ ഹോണ്‍ ..!!
പിണക്കങ്ങള്‍
ഇണക്കങ്ങള്‍
പ്രകൃതിയുടെ വികൃതി ..!!
പൂവാലി പയ്യിന്‍
പച്ചിപ്പ് തേടി .
വിശപ്പിന്‍ വഴിക്കായി ..!!
ചൂടിന്‍ പകയോടുക്കി .
സിന്ദൂരംവിതറി
ചക്രവാള പൂ കൊഴിഞ്ഞു ..!!
അവസാന വാര്‍ത്ത പത്രവും
എത്തിക്കാന്‍ പായുന്നു
ജീവിത പ്രഭാതം ..!!
ഒരാണ്ടിന്‍ പെരുന്നാള്‍
പിരിഞ്ഞു മറഞ്ഞു.
ഓര്‍മ്മകളെറുന്നു..!!
കാക്കയും ചീവിടും
ഉടക്കുന്നു മൗനം .
കാറ്റിനു തുരിശിന്‍ ഗന്ധം ..!!
കൊണ്ടനുഭവിച്ചു
ദൈവത്തിന്‍ കരം .
ആശുപത്രി കിടക്കയില്‍ ..!!
Comments