Thursday, June 9, 2016

കാഷായമുടുത്തു വാനം

കാഷായമുടുത്തു വാനം

നിന്‍ മിഴി രണ്ടിലും
നിന്‍ ചൊടിരണ്ടിലും
നിറയും എന്നോടുള്ള
ആരുമറിയാത്തൊരു
സുവര്‍ണ്ണ തിളക്കം .

മഴിതണ്ട് വച്ചു മായിച്ചിട്ടും
മറക്കുന്നില്ല ഓര്‍മ്മകളിലിന്നും
നിറഞ്ഞു നില്‍ക്കുന്നു .
ഞാറ്റുവേലകള്‍ എത്രയോ
കടന്നു പോയി പാടം പൂത്തു
തളിര്‍ത്തു മഴവന്നു പുഴ കവിഞ്ഞു
മാനം തുടുത്തു നിന്‍ കവിളിണയില്‍
കാറ്റ് വന്നു ചുംബിച്ചകന്നു .

പഴുതാര ഇഴഞ്ഞു ചുണ്ടിന്‍ മേല്‍
പടികടന്നു പുക വണ്ടിയേറി കാലം
തമ്മിലെഴുതി ഇരുവരും മനസ്സിലുള്ളതൊക്കെ
ഇടക്ക് വന്നു പോകാനാവാതെ ദിനങ്ങള്‍ വളര്‍ന്നു
പടുത്തുയര്‍ത്തി സാമ്രാജ്യങ്ങളൊക്കെ തിരികെ
ഒരുനാള്‍ വന്നപ്പോള്‍ നീ ഒരു മണ്‍ കൂനയാല്‍
മൂടപ്പെട്ടു എന്നറിഞ്ഞു ഹൃദയ വേദനയോടെ
ദുഃഖം പന്തം കൊളുത്തി ഇന്ന് കാഷായം നിറക്കുന്നു
വാനവും എന്‍ ഓര്‍മ്മകളും നിന്നെ കുറിച്ച് .

No comments: