ശാന്തി ശാന്തി ....!!
ശാന്തി ശാന്തി ....!!
പിന്‍തുടര്‍ന്ന
മണി നാദത്തിലുടെ
താഴ്വാരവും മലയും കടന്നു
ഉച്ചസ്ഥായിയായ
പകലിന്റെ മുന്നേറ്റവും
അന്ത്യവുമറിഞ്ഞു
ഗന്ധവും വര്‍ണ്ണവും
ശബ്ദത്തിന്റെ കൂടെ
നടന്നു രാത്രിയുടെ
മൗന മാവാഹിച്ചു
നിന്നി മറയുന്നതും
ചിലമ്പിച്ചു അകലുന്നതും
പിന്‍ നിലാവിന്റെ നിഴലും
ആഴ്നിറങ്ങും കനവിന്റെ
വഴിത്താരകളില്‍ തിളങ്ങും
നക്ഷത്ര പകര്‍ച്ചകളില്‍
താനേ മറയുന്നത് കണ്ടു
തന്നിലേക്ക് മടങ്ങുന്നു
നാദമില്ലാതെയായ്
ഉഴറി നീങ്ങുന്നതായി
സ്വയം വീചികളില്‍ നിന്നും
അകന്നു ആനന്ദമാം
ധ്യാനാവസ്ഥയിലേക്ക്
ചേര്‍ക്കുന്നു പ്രകാശ പൂരിതമാം
ഒരു ധന്യത
അതെ എങ്ങും
ശാന്തി ശാന്തി മാത്രം ...!!
Comments