നോവിക്കുന്നു

നോവിക്കുന്നു


വഴികണ്ണുമായ് കാത്തിരിക്കും
വറ്റിയ മിഴി നീര്‍ കണവും

നിമിഷങ്ങളുടെ മൗനം പേറും
നിദ്ര വറ്റിയ രാവുകളും

വന്നകലും ദിനങ്ങളുടെ കനവുകളും
വര്‍ണ്ണിക്കാനാവാത്ത ചിന്തകളും

എണ്ണ വറ്റിയ തിരി വിളക്കും
എണ്ണിയാലോടുങ്ങാത്ത ഓര്‍മ്മകളും

മായാത്ത നിന്‍ മധുര മൊഴികളും
മാഞ്ഞു തുടങ്ങിയ മൈലാഞ്ചി നിറവും

അധര ശലഭങ്ങളുടെ ചലനവും
മുല്ലപൂമൊട്ടുകളുടെ വെണ്മയും

ഋജ്ജു രേഖകള്‍ മാഞ്ഞും
ഋതുക്കള്‍ വന്നകന്നതും

ചക്രവാള പൂക്കള്‍ വിരിഞ്ഞു കൊഴിഞ്ഞു
ചക്രങ്ങളൊക്കെ തിരിഞ്ഞു കാലത്തിന്‍

ആഴി തിരമാലകള്‍ അലറിയടുത്തു
ആഴത്തില്‍ നോവിക്കുന്നു വിരഹം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “