ഒന്നുരിയാടാന്‍ ........

ഒന്നുരിയാടാന്‍ .......


ഒന്നുരിയാടാന്‍ വന്നതെന്തേ
എന്‍ മനസ്സിന്റെ ചില്ലയില്‍ കൂടുകൂട്ടാനോ
ചിക്കി ചികഞ്ഞു നോക്കുവതെന്തേ
ഇടം പോരാഞ്ഞോ തണല്‍ പോരാഞ്ഞോ
ഇണയടുപ്പത്തിന്‍ ഈണം ചേരാഞ്ഞോ ..
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

കതിരുതരാം ഞാന്‍
കല്‍കണ്ട മധുരം തരാം
കനവിനെ നിനവാക്കി മാറ്റിതരാം
കാവലാളായി നിന്നിടാം ഞാന്‍
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

ഓര്‍മ്മകളില്‍ ഇടം പോരാഞ്ഞോ
ഓണപ്പുടവ നല്‍കാഞ്ഞോ
ഒാളക്കല്‍പ്പടവില്‍ ഒളിഞ്ഞു കണ്ടതിനാലോ
ഓമലാളെ നീ ഒടിയകലുവതെന്തേ
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

ഒരു പൂവില്‍ നിന്നും മറു പൂവിലേക്ക്
ചിറകുവിടര്‍ത്തും പൂമ്പാറ്റയല്ല  ഞാന്‍
പ്രാണനിലും പ്രാണനായ് കാത്തു കൊള്ളും
ഏക പ്രണയത്തിന്‍ പാട്ടുകാരന്‍ ഞാന്‍
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

നേരറിയാതെ നോവറിയാതെ
വിരഹത്തിന്‍ ചൂടറിയാതെ
വെണ്ണിലാവിന്‍ നിഴലേറ്റു പിടയുന്നു
 മാനസമത്രയും നീയറിയുന്നോ
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

ജീ ആര്‍ കവിയൂര്‍
25/06/2016






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “