മകനും അമ്മയും സംവാദത്തില്‍
മകനും അമ്മയും സംവാദത്തില്‍
എന്തേ അമ്മേ നിങ്ങളെന്നെ
ചാര്‍വാകനാക്കുന്നത് ..?!!
എന്തിനു നിങ്ങളെനിക്കു നൽകിയീ
ജീവിതമെന്ന കയ്പ്പു ചഷകം
നൊമ്പരങ്ങളുടെ കണക്കുകള്‍
നിരത്തിയെന്നോടു ചര്‍വിത-
ചര്‍വണം നടത്തി പലപ്പോഴായി
വളര്‍ത്തുവാന്‍ സാഹചര്യമില്ലായിരുവെങ്കിലീ
സാഹസത്തിനു മുതിര്‍ന്നതെന്തേ
ഇന്ന് ഞാന്‍ കാരണം നിങ്ങള്‍ക്കുമീ
സമൂഹത്തിനുമിത്ര ബുദ്ധിമുട്ടുകളേറുന്നില്ലേ
നിങ്ങള്‍ തീര്‍ത്ത നരകത്തിന്റെ ഫലമായിയല്ലേ
നിങ്ങളെ പടിക്കുപുറത്താക്കിയത് .
അല്ലയോ മകനെ നീ അറിയുക
നീ നിന്റെ കര്‍മ്മഫലത്താലും
മുജന്മ ജീവിത കര്‍മ്മവുമീ
ജന്മത്തില്‍ അനുഭവിച്ചേ മതിയാകു.
എന്നില്‍ നിഷിപ്ത കര്‍മ്മമനുവര്‍ത്തിച്ചു .
ഇനിയും ബോധ്യമായില്ലെങ്കില്‍ നീ അല്‍പ്പം
മനനം ചെയ്യുക പ്രകൃതിയിലേക്ക് കണ്ണോടിക്കുക
ഒപ്പം നിന്‍ ഉള്ളിന്റെ ഉള്ളിലെ സത്യത്തെ കുറിച്ചറിയുക
അതുമല്ലെയെങ്കില്‍ കണ്ടെത്തുക ഒരു ശ്രേഷ്ഠനായ
ആത്മജ്ഞാനം വന്നൊരു ഗുരുവിനെ എല്ലാ അജ്ഞാനവുമകലും
നീ കാണും കണ്ണാടിയിലുടെ കാണുന്നതല്ലയി ലോകമെന്നറിയുക
മാറ്റുക നിന്റെ മനതാരിന്‍ തെളിയാത്ത കാഴ്ചകളൊക്കെ
നിഷ്കാമ കര്‍മ്മം ചെയ്യുക ഇല്ലെങ്കില്‍ നാളെ
നിന്‍ ഗതിഎന്‍ പോലെ ആകും നിര്‍ണ്ണയം
നിനക്ക് സൽഗതി ഏകുവാൻ ഞാന്‍
പരം പൊരുളിനോടു നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നു ..!!
Comments