കുറും കവിതകള്‍ - 93
കുറും കവിതകള്‍ - 93 അതിരുകളും എലുകകളും മതിലുകളും കെട്ടിപ്പൊക്കുവാന്‍ ആകുമോ നമ്മള്‍ തമ്മില്‍ തന്മാത്ര കളിലാകെ പടരും വികാരങ്ങളോ നീയും ഞാനും തമ്മിലുള്ളത് ചിപ്പിക്കുള്ളിലിരിക്കും മുത്തിൻ മോഹം കഴുത്തിലണിഞ്ഞാൽ തീരുമോ കുന്ദള ലതാതലത്തില്‍ തുള്ളി തുളുമ്പും ജലം പോലെ ജീവിതം വാനവുമാഴിക്കും മനസ്സിനുമൊരേ നിറം വിടവാങ്ങല്‍ സന്ധ്യാംബരംഏകാന്ത പഥികന്‍ മനം നൊന്ത് അലറി കരഞ്ഞകുഞ്ഞിനു കൈകള്‍ നീട്ടിയെത്തി അമ്മതൊട്ടില്‍ പൊട്ടിയ കുപ്പി വളകളും പടർന്ന കുങ്കുമ പൊട്ടും പീഡന തെളുവുകള്‍