ഒരു വരിക്കവിത - 3


ഒരു വരിക്കവിത -  3

1 മേഘപടകഞ്ചുകമണിഞ്ഞൊരമ്പിളിപ്പെണ്ണ്

2 രാവിന്‍ സാന്ദ്രതയലിയിച്ചൊരു പക്ഷി തന്‍ താരാട്ട്

3 വിഷാദമാർന്ന മുകിലകന്നു നിലാകുളിരണിഞ്ഞു മനം

4 വൃത്തമറിയാതെ ഗർത്തത്തിലായൊരെൻ കവിത

5 ആണ്‍ ഒരുത്തൻ ആണയിട്ടാലും പെണ്‍ ചിരിയിലെല്ലാമലിയുന്നു

6  താടനവും പീഡനവുമില്ലാത്ത വാർത്താ പത്രമുണ്ടോയിന്നു

7 വൃദ്ധ നയനങ്ങളിന്നു  തോരാത്ത മഴപോലെ

8 അവധിയെന്നതു  വിധിയില്ലാതെയിനി വിഷുവും കടന്നു പോകുമല്ലോ

9 "ക" യും വിതയുമില്ലാതെ മാറുന്നുയിന്നു   കവിത

Comments

Cv Thankappan said…
ഈ ഒറ്റവരിക്കവിതകളെല്ലാം ഒന്നോന്നിനോട് മികച്ചത്.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “