Sunday 17 June 2012

വഴിയോരങ്ങളിലുടെ

വഴിയോരങ്ങളിലുടെ



നിഴലിന്‍ നീളും കാളിമയില്‍ 
നിറക്കുമെന്‍ മനസ്സിന്‍ കോണുകളില്‍ 
നീ നല്‍കിയകന്നൊരു കിനാക്കളെല്ലാം 
നീറുന്ന പെക്കിനാവുകളായി 
നിരാശ നിറയുന്ന എന്നിലെ 
നിശബ്ദത ഒതുങ്ങി കോപമേറെ 
നിറഞ്ഞു തുളുമ്പി കാലത്തിന്‍ 
നിര്‍ലജ്ജ കപടതയോര്‍ത്തു 
നിരക്കുന്നു കൊടും കാറ്റുകളെറെയായി
നിന്നോടില്ല പരിഭ വമൊട്ടുമില്ല





ഏറെ അലഞ്ഞു ഞാന്‍ നിനക്കായി
ഏന്തി നടക്കാനാവാത്ത കദന ഭാരങ്ങള്‍
എല്‍ക്കുന്നിത്തിരിനേരമിരുന്നു തണലിലായി 
എങ്ങു പോയി നീ മറഞ്ഞു എന്‍ പ്രണയമേ

നിന്‍ മണമേറെ  അറിഞ്ഞു ഞാന്‍ 
നയനങ്ങളില്‍ നിറയെ കണ്ടറിഞ്ഞു 
നാണത്തോടെ ഓര്‍ത്തു നോക്കി 
നിഴലെന്നോണമെന്നുമെന്‍ അരികത്തു
നീ ഉണ്ടന്ന് കരുതി  കാത്തിരിപ്പു

കണ്ടുഞ്ഞാനറിഞ്ഞു വേദനയോടെ 
ഈ ചുമ്പന മധുര രസം നുകരു വാനാകാതെ 
തെരുവോരത്തെ പ്രണയ നൊമ്പരം എത്ര വിചിത്രം 

2 comments:

ജോസെലെറ്റ്‌ എം ജോസഫ്‌ said...

പ്രാസമൊപ്പിച്ചു രചിച്ച വരികള്‍ സുന്ദരം.
ഒരു കവിതയുടെ ഭാഗമാനെന്കില്‍ അവസാന നാല് വരികളും മുഴച്ചു നില്‍ക്കുന്നു. ആ ചിത്രവും

c.v.thankappan said...

മധുരസ്വപ്നങ്ങളില്‍
ഇടിച്ചുകയറാനായ്
ഒരു ദുരന്തം...!
ആശംസകള്‍