കുറും കവിതകള്‍ -14
കുറും കവിതകള്‍ -14
പ്രണയമേറുന്നു
നാട്ടു പാതകള്‍ക്ക്
നഗരങ്ങളിലെത്തപെടാന്‍
ഓര്‍മ്മ
ഓര്‍ത്തോര്‍ത്തു ഓമനിക്ക
ഒരുകാലം വരും
ഓര്‍മ്മയായിമാറുവാന്‍
നിലവാര തകര്‍ച്ച
നേതാക്കളുടെയും ഉദ്യോഗപതികലുടെയും
രൂപം മെച്ചപ്പെടുമ്പോള്‍
രൂപയുടെ രൂപം മാറിയില്ലങ്കിലും
നിലവാരം താഴുന്നതെന്തേ
രൂപയുടെയും ജനത്തിന്റെയും
പ്രസിദ്ധികരിക്കാത്തവ ......
ചവറുകള്‍ തള്ളപ്പെടുമ്പോള്‍
ചവറ്റു കോട്ടയില്‍ എത്തുന്ന അക്ഷരങ്ങള്‍
ചാവേറുകളായി മാറും ഒരുദിനം
കഷ്ടം
കാലത്ത് വരുന്നവന്‍ കാലേലും
വൈകിട്ടുവരുന്നവന്‍ കാലില്ലാതെയും
ഹോ കഷ്ടം നമ്മുടെ നാട്ടില്‍ പാമ്പ് ഏറെയായി
Comments
ചെറിയ വാക്കുകളില്‍, വരികളില്‍ ഉറ ങ്ങുന്ന വലിയ അര്‍ഥങ്ങള്‍.
ഉജ്ജ്വലിക്കും തീക്കനലുകള്‍.
ആശംസകള്‍
നാട്ടു പാതകള്‍ക്ക്
നഗരങ്ങളിലെത്തപെടാന്‍
ഇഷ്ടമായി പതിവുപോലെ ആശംസകള്‍
ഇത്തവണത്തെ എല്ലാം നല്ല നുറുങ്ങുകള്‍.!! ആശംസകള്‍!!