ജീവിത വാതായനങ്ങള്‍
സ്നേഹത്തിന്‍ തിരി തെളിച്ചതിലേക്ക്
സ്വാര്‍ത്ഥത മുടുപടം അഴിച്ചാടുന്നിടത്തെക്ക്
കലാപങ്ങളുടെ പാളയങ്ങളിലേക്ക്
തുറന്നു തന്നിതു കപട്യതയിലേക്ക്
മധുരനൊമ്പര കുളിര്‍കാറ്റു വിശുമിടത്തെക്ക്
വികാരങ്ങള്‍ ഒളിമിന്നി കൈയ്യാട്ടി വിളിക്കുമിടത്തെക്ക്
ത്യാഗത്തിന്‍ വിശുദ്ധത ഒളിച്ചിമ്മുമിടത്തെക്ക്
അജ്ഞാനമാം അന്തകാരാന്ധ്യത്തിലുടെ വിജ്ഞാനത്തിലേക്ക്
നീതി ദേവി കണ്ണുകെട്ടി നിവസിക്കുന്നിടത്തെക്ക്
ക്രുരതയെ തളക്കും കാരാഗ്രഹത്തിലേക്ക്
നിഴലായി കൂടെ നടക്കുന്നവന്റെ പിടിയിലേക്ക്
നയിക്കുന്ന നിത്യശാന്തിയിലേക്ക്
ഒക്കെ തുറക്കുമി വാതിലുകളെത്രയുണ്ട് ജീവിതത്തില്‍
Comments
മനസിന്‍റെ വാതായനങ്ങളാണ് തുറന്നിടപ്പെടെണ്ടത്.
തുറക്കാന്‍ കഴിയട്ടെ.
ആശംസകള്‍