കുറും കവിതകള്‍ 16
കുറും കവിതകള്‍ 16
വിശേഷം
ശേഷം ഒന്നുമില്ലയെന്നു അറിഞ്ഞു
വീണ്ടും ചോദിക്കുന്നത്
കയറ്റിയിറക്കം
കയറ്റങ്ങളിലെറ്റം കഠിനം വിലകയറ്റം
ഇറക്കങ്ങളില്‍ ഇറക്കം വിപണിയിലിടിവ്
ലോട്ടറി
നേട്ടങ്ങളില്‍ നേട്ടവും
നഷ്ടങ്ങളില്‍ നഷ്ടവും
രാഷ്ട്രിയം
രാഷ്ട്രത്തിനെ പറ്റി അറിയാത്തവരുടെ
ധാര്‍ഷ്‌ട്യത്തിന്റെ മുതലാളിത്തം
എഴുത്ത്കാരന്‍
എഴുത്തുകളെ കാര്‍ന്നു തിന്നു
ജ്ഞാന പീഡനം തീര്‍ക്കുന്ന
പ്രതികരണ തൊഴി - ലാളി
Comments
ആശംസകള്‍
വലുതുണ്ട് ചിന്തിച്ചീടുക....!