എന്നിലെ മഴ
എന്നിലെ മഴ
ഒരു നീല ജലധിയില്‍ വീണു പതിക്കുന്ന
ഓര്‍മ്മകള്‍ നെയ്യതു കടക്കുമാ മേഘ രാജികള്‍
കാറ്റിനോടൊപ്പം പുല്‍കികടന്നു മഹാ മേരുക്കളെയും
തഴുകി ഉണര്‍ത്തി ,പച്ചപുടവഅണിയിച്ചു ഒരുക്കി
എങ്ങോ പോയി മറയുമ്പോളറിയാതെ നടുവിര്‍പ്പുകള്‍
ആഴ കടലില്‍ പതിച്ചു പുളഞ്ഞു ആര്‍ത്തലച്ചു കരയെ
ചുമ്പിചുണര്‍ത്തി കടന്നകലും കാഴ്ചകണ്ടു
മനം പുളകിതയാകുന്നു ,സൂര്യകിരങ്ങളെറ്റു നീ
പുനര്‍ജനിയായി മുകിലുകളായി വീണ്ടുമി ജീവിത
ചക്രത്തിന്‍ കണ്ണിയായി മുറിയാതെ തളരാതെ
പ്രകൃതിതന്‍ വികൃതികളില്‍ ആലോലമാടി
വര്‍ണ്ണം വിരിയിക്കുന്നു പൂക്കളോടൊപ്പം
തേന്‍ നുകരുവാനോത്തു കൂടും ശലഭങ്ങളും
കളകാഞ്ചി പാടി നിര്‍വൃതി കൊള്ളിക്കുന്ന കോകില
മധുരിമ പകരും സംഗീതികളും കേട്ടു താളത്തില്‍
ചിലങ്കകിലുക്കി കുത്തി ഒഴുകും പുഴയുടെ പുളിനങ്ങളില്‍
കടന്നു വന്നു നീ എന്‍ പ്രിയയായി മാറുന്നുവല്ലോ
എത്ര പറഞ്ഞാലും തീരുകയില്ലനിന്‍
കഥകളായിരമായിരമായി
നീവരുകയിലെങ്കിലെങ്ങിനെയി
ഭൂവിലായി കഴിയുമെന്നു അറിയുകയില്ലല്ലോ
Comments
ആശംസകള്‍..
ഒന്നും പൂര്‍ണമല്ലല്ലോ ജെഫു ഈ ജീവിതം തന്നെ അപൂര്‍ണതയുടെ പരിയായം അല്ലെ
വന്നു വായിച്ചു അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി
കഥകളായിരമായിരമായി
നീവരുകയിലെങ്കിലെങ്ങിനെയി
ഭൂവിലായി കഴിയുമെന്നു അറിയുകയില്ലല്ലോ
ആശംസകള്‍