ഇതാര്‍ക്കുവേണ്ടി


ഇതാര്‍ക്കുവേണ്ടി 
കണ്ടു മനസ്സിന്‍ വലിപ്പങ്ങളൊക്കെ 
കേണിരുന്നു അവനവന്‍ തുരുത്തുകളില്‍ 
കാത്തിരുന്നു കാണാത്തതിനെ  കാണ്മാന്‍   
കരുത്തുകള്‍ കണ്ടു അന്തിച്ചിരുന്നു 
കാണാനാകുമോ   കണ്ണുകഴക്കാത്ത 
കാഴ്ച്ചകളൊക്കെ   കമനിയമാം 
കര്‍മ്മപഥങ്ങളിലായി   കൊണ്ടു നടക്കുന്നു 
കണ്ണകളഞ്ചിപ്പിക്കുന്ന വകകളൊക്കെ 
കുമിച്ചു കൂട്ടുന്നു കണക്കില്‍കൊള്ളിക്കാത്ത
കാശും കാമിനി കാഞ്ചനജംഗമങ്ങളൊക്കെ   
കല്ലാക്കിമനം കൊണ്ടു നടക്കുന്നു 
കഴഞ്ചും ആരുമറിയില്ലന്നു  നടിച്ചു 
കരുതുന്നില്ല നിഴലായി 
കുടെ മരണം ഉണ്ടെന്നു അറിയാതെ 
കാലത്തിനുമപ്പുറത്തായി 
കരുതുന്നതിതു ആര്‍ക്കുവേണ്ടി 

Comments

Cv Thankappan said…
ആരോര്‍ക്കുന്നു ഇതൊക്കെ
ആക്രാന്തമല്ലേ എല്ലാം വെട്ടിപ്പിടിച്ച്
ഒടുവില്‍..............?!!
ആശംസകള്‍
ഒരുപാട് പേര്‍ പറഞ്ഞും എഴുതിയും ജീര്‍ണിപ്പിച്ച ഒരു വിഷയം അര്‍ത്ഥവത്തായ നല്ല വാക്കുകള്‍ കൊണ്ട് കോര്‍ത്തിണക്കി കൊണ്ട് നല്ല രീതിയില്‍ അവതരിപ്പിച്ചതിന് ആശംസകള്‍..
ajith said…
ത്യാഗമെന്നതേ നേട്ടം താഴ്മ താനഭ്യുന്നതി
grkaviyoor said…
അതെ തങ്കപ്പെട്ടാ എല്ലാവര്ക്കും ആക്രാന്തമാണ്
പ്രവീണേ രാമായണ ഭാഗവത ഇതിഹാസങ്ങളില്‍
പഞ്ഞതും പരയ്യാത്തത് മായി ഇനി ഒന്നുമില്ല എല്ലാം പറഞ്ഞു കഴിഞ്ഞതാണ്
എങ്കിലും ഓരോന്ന് പുനരാവിഷ്കരിക്കുമ്പോള്‍ പുതുമയായി തോന്നുമെന്നും
അതെ അജിത്‌ ഭായി താണ നിലത്തിലെ നീരോടു വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
കൊള്ളാം ജി ഇഷ്ടമായി

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ