നീ അണഞ്ഞപ്പോള്‍ *


നീ അണഞ്ഞപ്പോള്‍ *

വെറുതെ രാവിലുടെ നടക്കാന്‍ ഇറങ്ങി 
എങ്ങും നിശബ്ദത തളം കേട്ടിനിന്നിരുന്നു 
എവിടെ നിന്നുമൊരു കുളിര്‍ തെന്നലെത്തി 
പ്രണയത്തിന്‍ ഭ്രാന്തമായ ആവേശത്തോടെ

ഏകാന്തതയില്‍ നടപ്പിന്റെ വേഗതയില്‍ 
അറിഞ്ഞു ഹൃദയം ശുന്യതയില്‍ തേടുമ്പോഴും 
മനസ്സ്  ചഞ്ചലമായിരുന്നു 
 അറിയുന്നു നിന്‍ വരവോടെ 
ശ്രുതിലയ താലങ്ങളാല്‍
ശ്വാസം നിറഞ്ഞു  സുഗന്ധത്താല്‍ 
   
ഇനി ഇതുതന്നെ സ്വരങ്ങളുടെ 
സമ്മേളന സുഖം ,ഇനി അകലുകയില്ല  
ഹൃദയങ്ങള്‍ തമ്മില്‍ ഒന്നായപ്പോള്‍ 
സ്വരസ്ഥാനങ്ങളാള്‍  ഉണര്‍ന്നല്ലോ രാഗമാലിക  

ഒന്നിച്ചുള്ളയാത്രയില്‍ ഞാന്‍ അറിയുന്നു 
മനസ്സിന്‍ ചഞ്ചലതകള്‍ അകന്നുവല്ലോ   
ഒഴുഞ്ഞു നെഞ്ചിലെ  ദുഖങ്ങഭാരങ്ങളും 
തൊട്ടറിഞ്ഞു നീ എന്‍  ഹൃദയത്തെ  
 പ്രിയനേ  നീ  അകലാതെ  എന്നും  
അരികില്‍    ഉണ്ടെന്നു   അറിഞ്ഞു ഞാന്‍  
ജീവിക്കാനുള്ള  അര്‍ത്ഥം  കണ്ടെത്തിയപോല്‍  

______________________________________________________________________
* ഈ   കവിത ഗീത  പൊതുവാളിന്റെ   കവിതയുടെ  സ്വതന്ത്ര പരിഭാഷ ഹിന്ദി കവിതയില്‍ നിന്നും ബ്ലോഗ്‌ ലിങ്ക്  http://geetabp.blogspot.in/2012/06/tum-jo-mile.html

Comments

Cv Thankappan said…
ആശംസകള്‍
kanakkoor said…
നല്ലകാര്യം. ഹിന്ദി അറിയാത്ത എനിക്ക് ബഹൂത്ത് സന്തോഷം
grkaviyoor said…
നന്ദി തങ്കപ്പെട്ടാ, അജിതഭായി ,കണ്കൂര്‍ സുരേഷ് അഭിപ്രായങ്ങള്‍ക്ക്

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ