വിവാദ പരിസര സംതരണം

വിവാദ പരിസര സംതരണം 

പരിസ്ഥിതി പരിസരം വിട്ടു 
പ്രതിക്ഷേതമല്ല പരിചേദം
'പാര'സ്പര്യം  പരസ്യമായി 
പഞ്ചാപ് മോഡല്‍ പോലെ  വിനയാകുമോ  വിനായകനു     
പറയാനുള്ളത് വായില്‍ തങ്ങുകയില്ലല്ലോ
പറഞ്ഞു കേട്ട് തോലുരിയും മുന്‍പ്
പടിയിറങ്ങി പ്രകൃത സ്നേഹി 
പത്ര ചാനലുകള്‍ക്ക് ആഘോഷം ഘോഷമായി 
പറയാതെ ഇരിക്കുകവയ്യയി
പരിസര  സംതരണം      

-----------------------------------------------------------------------------------------------------------------------
സുഗതകുമാരി വേദിവിട്ടത് വിവാദമായി, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ഗണേഷ്‌കുമാര്‍---മാതൃഭൂമി   

Comments

asha sreekumar said…
സമകാലീന പ്രസക്തമായ പരിഹാസം
എല്ലാം ഒരു പ്രഹസനമാകുംപോള്‍
പരിസ്ഥിതിക്കും പ്രഹസനമാകം
grkaviyoor said…
നന്ദി ആശാ പ്രതികരണത്തിന്
Cv Thankappan said…
നന്നായിരിക്കുന്നു.
ആശംസകള്‍
കവിത വായിച്ചു, നന്നായിരിക്കുന്നു.
പക്ഷെ എന്താണ് സംഭവിച്ചത് ?
ഒന്നും മനസ്സിലായില്ല!
ഒരു വിശദീകരണം ആവശ്യം
പരിതസ്ഥിതിയോടുള്ള
ബന്ധത്തില്‍ ഞാന്‍
പോസ്ടിയ ചില
പേജുകള്‍,ചിത്രങ്ങള്‍
ഇവിടെ. വായിക്കുമല്ലോ?
philipscom
grkaviyoor said…
എരിയ ല്‍ സാറേ പത്രം വായിക്കാറില്ലേ
അയ്യോ സാറേ ഇല്ലല്ലോ,
എന്നേ അത് നിര്‍ത്തി
ഇപ്പോള്‍ കിട്ടുന്ന സമയം
മുഴുവനും ഈ കുന്ത്രാണ്ടതിനകതല്ലേ :-)
അവിടൊട്ടു പത്രം വായിക്കാറുമില്ല
ചിരിയോ ചിരി !!!
അല്ലെങ്കില്‍ പിന്നിങ്ങനൊരു ചോദ്യം ഉയരില്ലല്ലോ സാറേ!
പിന്നെ ബ്ലോഗു വായിക്കുന്നവരെല്ലാം പത്രം
വായിക്കണം എന്നും ഇല്ലല്ലോ!
കാലം മാറിപ്പോയില്ലേ സാറേ!
അതുകൊണ്ട് സംഭവത്തെപ്പറ്റി ഒരു അടിക്കുറിപ്പോ
ഒരു മേല്‍ ക്കുറിപ്പോ കൊടുക്കുന്നത് എന്നെപ്പോലെ
പത്രം വായിച്ചു സമയം പാഴാക്കാന്‍ മുതിരാതവര്‍ക്ക്
സഹായമാകും. അത് ഉചിതം അല്ലേ മാഷേ!
നന്ദി നമസ്കാരം
grkaviyoor said…
ചുവട്ടില്‍ എഴുതിയത് കണ്ടില്ലാ എന്ന് തോന്നുന്നല്ലോ സാറേ

ഇങ്ങനെ എഴുതിയിരുന്നല്ലോ സുഗതകുമാരി വേദിവിട്ടത് വിവാദമായി, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ഗണേഷ്‌കുമാര്‍---മാതൃഭൂമി
അത് കണ്ടിരുന്നു, പക്ഷെ
അതുകൊണ്ടെന്തു പിടികിട്ടാന്‍ മാഷേ!
അതിന്റെ മാതൃഭൂമി ലിങ്ക് ഉണ്ടായിരുന്നെങ്കില്‍
കാര്യം പിടികിട്ടിപോയെനേം.
എന്നാലും മാഷ്‌ കാര്യം പറയില്ലല്ലേ
ചിത്രം കണ്ടിട്ട് ചെടിയോടൊപ്പം സുഗതകുമാരിയുടെ
ചിത്രവും.....?????
ചിത്രവും ഇവിടെ സംസാരിക്കുന്നില്ല
A picture speaks volume എന്നൊരു ചൊല്ലുണ്ടല്ലോ
പക്ഷെ ഇവിവ്ടെ അതും......
grkaviyoor said…
എന്റെ ആവിഷ്കാരം ഒരു ആക്ഷേപമാണ് അതില്‍ വേണ്ടത് ഞാന്‍ ചേര്‍ത്തിട്ടുണ്ട് താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു എരിയ ല്‍ സാറേ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ