മുല്ലയവള്‍
മുല്ലയവള്‍
എറിയപ്പെടും എന്നറിയാതെ
സന്തോഷവതിയായി പാവം മുല്ല
മുറ്റത്തുനിന്നുമുള്ള ചിരി
പന്തലില്‍ വരെ നീണ്ടു
മണിയറയില്‍ ചിരി മാഞ്ഞു
ഞെരിഞ്ഞമര്‍ന്നപ്പോള്‍
കരയാനും കൂടി കഴിയാതെ
ആദ്യ രാത്രിയിലെ മുല്ല
മൂവന്തിക്ക് മണം പരത്തി
മനസ്സില്‍ ഉണര്‍ത്തി
മധുര നൊമ്പരസുഖം
മുറ്റത്തു നിന്നും കമ്പോളവും
കടന്നു എത്ര കൈ മാറി
പുഞ്ചിരി മാഞ്ഞു ചവറു കൂനയില്‍
കല്യാണ പന്തലില്‍ നിന്നും
ശവദാഹം വരെ ഒന്നുമറിയാതെ
അവള്‍ ചിരിച്ചു കൊണ്ടിരുന്നു പാവം മുല്ല
Comments
ആശംസകള്‍
തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്ക് നന്ദി
മുല്ല ഇഷ്ടമായി!