എന്റെ പുലമ്പലുകള്‍ -4
എന്റെ പുലമ്പലുകള്‍ -4
സ്വപ്ന ഭംഗം
സ്വപ്ന ഭംഗം
കല്‍ക്കണ്ട കൊട്ടാരങ്ങള്‍ ഉരുകി ഒഴുകി
കിടങ്ങുകള്‍ നിറഞ്ഞു കവിഞ്ഞു നെയ്യാല്‍
കറുത്ത കാപ്പിമഴ പെയ്യ് തപ്പോള്‍ ,സ്വപ്ന ഭംഗം
നിദ്രാ ഭംഗം
മഴയല്‍പ്പനെരത്തെക്കു ശമിച്ചപ്പോള്‍
വെള്ളത്തുള്ളികള്‍ ചറപറശബ്‌ദമുണ്ടാക്കി
കാറ്റ് വിശി , പനിനീര്‍ പുഷ്പങ്ങള്‍ക്ക് നിദ്രാ ഭംഗം
മരണ ഭയം
വിജനതയില്‍ കിടന്നു ശവം
വിഷാദാത്താല്‍ പതുങ്ങിയ പ്രാണന്‍
വസന്ത സുര്യന്‍ അസ്തമിക്കുന്നു മെല്ലെ
വസന്ത രാഗം
വാതായന പടിയിലെ ചെറു കുരുവിയുടെ
വിറയാര്‍ന്ന വാസന്ത ഗാനം ,മനസ്സില്‍
സ്വരരാഗ സുധ ഉണര്‍ത്തി
ഏകാന്തതയുടെ ഭംഗം
രാവില്‍ മുങ്ങയുടെ കരച്ചില്‍
കളപ്പുരക്ക് അടുത്തു നിന്നുമെന്‍
നിശ്ശബ്‌ദതയെ കവര്‍ന്നെടുത്തു നിദ്രയില്‍ നിന്നും
ഞാന്‍ എന്റെ സ്വപ്നങ്ങളെ ഉണര്‍ത്തി
ആര്‍ത്തിരമ്പിയ തിരമാലകളും
കൊടുംകാറ്റും പേമാരിയുമെല്ലാം ,
കണ്ണ് തുറന്നപ്പോള്‍ എല്ലാം ശാന്തം
Comments
നിദ്രയില്‍ നിന്നും എന്ന കവിതയുടെ വരികളാണ് കൂടുതല്‍ ആ തലക്കെട്ടിന് അനുയോജ്യം എന്ന് തോന്നി. മറ്റേതു തിരിച്ചും !! :)
ആശംസകള്‍