Saturday 16 June 2012

കുറും കവിതകള്‍ 18


കുറും കവിതകള്‍ 18 



സന്ധ്യാമ്പരത്തിന്‍   നിറം പകര്‍ത്തി
കാതിന്‍  മേല്‍ ചെമ്പരത്തി 
നൊമ്പരത്തിന്‍ നിഴല്‍ വിടര്‍ത്തി 

മേഘശകലങ്ങള്‍ക്കു പിന്നാലെ 
വന്ന മഴ, ജാലകത്തിനും അപ്പുറം 
പ്രണയ വര്‍ണ്ണങ്ങള്‍ ഉണര്‍ത്തി 

മനസ്സിന്‍ വിങ്ങലുകള്‍  
എഴുതാന്‍ എടുത്ത തുലികയും 
തെളിയാത്ത വരികളും 

ഇടവഴിയില്‍ നഷ്ടപ്പെട്ട  ഹൃദയം 
നഗരത്തില്‍ കണ്ടപ്പോള്‍ നൊന്തു പോയി 

മറുനാട്ടിലായാലും കാക്ക
കാ കാ എന്നു തന്നെ കരയു 


5 comments:

ajith said...

കാ കാ

ജീ . ആര്‍ . കവിയൂര്‍ said...

അയ്യോ അജിതഭായി കാക്കയായി മാറിയോ അതാണല്ലോ കരയാന്‍ തുടങ്ങിയല്ലോ

c.v.thankappan said...

ചിത്രം നൊമ്പരത്തിന്‍ നിഴല്‍ പടര്‍ത്തി!
നന്നായിട്ടുണ്ട്
ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ ചിത്രത്തിലെ ആളു വന്നു കഴുത്തിനു പിടികരുത് ഹും ......

കവിത കൊള്ളാംജി

Satheesan .Op said...

ഇടവഴിയില്‍ നഷ്ടപ്പെട്ട ഹൃദയം
നഗരത്തില്‍ കണ്ടപ്പോള്‍ നൊന്തു പോയി