Saturday, June 2, 2012

പ്രവാസിയുടെ ഓണപ്പാട്ട്


പ്രവാസിയുടെ ഓണപ്പാട്ട് തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

തിരതള്ളും തിളക്കമാര്‍ന്ന   
തരിവള കിലുക്കുന്ന 
തെളിമയാര്‍ന്ന മണ്ണിലേക്ക് 
തിരികെപോണം   


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

മതമത്സര    ഭാഷയില്ലാതെ 
മനങ്ങലോത്തു  ചേരും 
മധുരമാര്‍ന്ന സ്മൃതികള്‍ തന്‍ 
മലയാളത്തിന്‍ മദനോത്സവം 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

മക്കള്‍ മരുമക്കള്‍ തന്‍ 
മടക്കവും കാത്തു കാത്ത്
മുറ്റത്തു നീറും മനസ്സുമായ് 
വഴികണ്ണുമായി  കാത്തു നില്‍ക്കും 
അമ്മയുടെ അരികിലേക്ക് 
തിരികെ പോണം 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

തിരുവോണം ഉണ്ടിട്ടു 
ഊഞാലിലെറിയങ്ങു      
ഉയരത്തിലെ ചില്ലയില്‍ 
തൊട്ടിട്ടു തിരികെ പോണം  


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

നാം നട്ടു വളര്‍ത്തിയ പൂക്കളാല്‍ 
നടുമുറ്റത്തു തീര്‍ക്കുന്ന പൂക്കളവും 
നാളുകളായി തരിശായി കിടക്കും പാടത്തില്‍ 
നെറ്റി വിയര്‍പ്പിറ്റിച്ചു    
നിറയാറന്ന്  നിരയാര്‍ന്ന 
നിലവറകള്‍ നിറക്കാന്‍ 
തിരികെ പോണം 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

സന്ധ്യകള്‍ക്കു ശാന്തിപകരും 
സാന്ധ്യനാമ ജപമുതിര്‍ത്ത് 
സുന്ദര സുഷുപ്പ്തിയില്‍ ലയിക്കുമാ 
സുന്ദര മണ്ണിലേക്ക്  തിരികെ പോണം


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

തിരുവോണം ഉണ്ടിട്ടു 
മറുവോണം വരക്കും 
മറുനാട്ടില്‍ തങ്ങുവാന്‍
തിരികെ പോണം


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 


ഇടക്കെയെങ്ങാന്‍ തിരികെ ചെല്ലുമ്പോള്‍ 
മടക്കമെന്നെന്നു കേള്‍ക്കുന്ന 
ഇടത്തേക്ക് തിരികെപോണോ 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 


ഇടതും വലതും മാറി മാറി 
ഭരിച്ചങ്ങു ഭാരം താങ്ങാതാക്കിയ 
ഇടത്തേക്ക് തിരികെ പോണോ 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം   
  

16 comments:

Minu prem said...

തിരുവോണ നാളില്‍ ഒരു പ്രവാസിയുടെ മനസ്സിന്റെ നൊമ്പരം....

നന്നായി അവതരിപ്പിച്ചു...

ആശംസകള്‍....

ജീ . ആര്‍ . കവിയൂര്‍ said...

നന്ദി ടീച്ചറെ അഭിപ്രായങ്ങള്‍ക്ക്

- സോണി - said...

ചിന്തകള്‍ നന്നായി,

"തിരുവോണം തിരുവോണം തിരികപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം" എന്ന വരികളുടെ ഒഴുക്കും താളവും മറ്റുവരികളില്‍ നഷ്ടമായി. ആശയഭംഗി പോലെ തന്നെ കവിതയില്‍ പ്രധാനമാണ് രൂപഭംഗിയും. വൃത്തം വേണമെന്നില്ല, പക്ഷെ ഒരു ലയം വേണം, വാക്കുകളിലും വരികളിലും. അതുകൂടി ശരിയായാല്‍....

ജീ . ആര്‍ . കവിയൂര്‍ said...

http://malayalamsongonline.com/malayalam/index.php?action=album&id=7
ഇത് ഞാന്‍ പാടിയത് ഈ ലിങ്കില്‍ പോയാല്‍ കേള്‍ക്കാം എന്നിട്ട് പറയു ഇതിനു താളവും ലയവും ഉണ്ടോ എന്ന് സോണി അഭിപ്രായത്തിന് നന്ദി

sajin k jasi said...

ഓരോ മറു നാടന്‍ മലയാളിയുടെ കാത്തിരുപ്പ് ഓണം ഉണ്ണാനും ഉറ്റവരെയും ഉടയവരെയും കാണാന്‍ ഉള്ള വേദന.......

മക്കള്‍ മരുമക്കള്‍ തന്‍
മടക്കവും കാത്തു കാത്ത്
മുറ്റത്തു നീറും മനസ്സുമായ്
വഴി കണ്ണുമായി കാത്തു നില്‍ക്കും
അമ്മയുടെ അരികിലേക്ക്
തിരികെ പോണം

തിരുവോണം തിരുവോണം തിരികപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം..........

ജീ . ആര്‍ . കവിയൂര്‍ said...

അതെ അതാണ്‌ ആ വേദനയുടെ കാത്തിരുപ്പ് സജിന്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി

- സോണി - said...

നോക്കാം. :)

asha sreekumar said...

നാട്ടിലേക്ക് എത്താന്‍ എലാപെര്‍ക്കും ഒര്നസംമാനം എത്തിക്കാന്‍ തന്ടെ അതുവരെയുള്ള എല്ലാ സംദ്യങ്ങലുംയി ഓടിക്കിതചെത്തുന്ന ഒരു പാവം പ്രവാസിയെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു

ജീ . ആര്‍ . കവിയൂര്‍ said...

http://www.esnips.com/displayimage.php?pid=224356
ഇത് ഞാന്‍ പാടിയത് ഈ ലിങ്കില്‍ പോയാല്‍ കേള്‍ക്കാം

അഭിപ്രായങ്ങള്‍ക്ക് നന്ദി ആശാ

c.v.thankappan said...

ഹൃദ്യമായ വരികള്‍
ആശംസകള്‍

ജീ . ആര്‍ . കവിയൂര്‍ said...

നന്ദി തങ്കപ്പെട്ടാ

- സോണി - said...

കവിത ചൊല്ലിയത് കേട്ടു.
വായിച്ചപ്പോള്‍ കിട്ടാതിരുന്നത് അവിടെ കിട്ടി. ഇതാണ് പറയുന്നത് കവിതയായാല്‍ ചൊല്ലിക്കേള്‍ക്കണമെന്ന് :)

ajith said...

ഓണത്തിന് നാട്ടില്‍ പോകുന്നുണ്ടെന്ന് തോന്നുന്നല്ലോ...!!

ജീ . ആര്‍ . കവിയൂര്‍ said...

അജിത്‌ ഭായി എല്ലാവര്‍ഷവും ഓണത്തിനു നാട്ടില്‍ പോകാറുണ്ട് ഇത് ചൊല്കവിത ഞാന്‍ ടൈപ്പ് ചെയ്യ്തു ഇപ്പോള്‍ ഇട്ടന്നെ ഉള്ളു ഇത് ഞാന്‍ 2007 എഴുതിയതാണ് ,വന്നു വാച്ചതിനും കമന്റിട്ടതിനും നന്ദി

ജീ . ആര്‍ . കവിയൂര്‍ said...

ഇപ്പോള്‍ സോണിക്കുമനസ്സിലായല്ലോ കവിത ചൊല്ലുമ്പോള്‍ ഒരു ഹൃദയതാളം ഉണ്ടെന്നു ,ക്ഷമയോടെ കേട്ടതിനു നന്ദി

സുനി said...

നല്ല കവിത...