കുറും കവിതകള്‍ -17
കുറും കവിതകള്‍ -17
കിളികള്‍ പാട്ടു പാടി
സൂര്യന്റെ ജനനം
കരഞ്ഞു കൂടണഞ്ഞു
സൂര്യന്റെ നിമ ഞ്ചനം
എഴുതാന്‍ എടുത്ത തുലികയും
തെളിയാത്ത വരികളും
താരാട്ടു പാടുന്ന അമ്മക്ക്
കൂട്ടു നിലാവ്
നെഞ്ചത്തടിയും നിലവിളിയും
ഉയരുന്ന സ്വീകരണമുറി, മൂവന്തിയില്‍
ഇറങ്ങാത്ത ചേട്ടനെ
ഉന്തി ഉഞാലില്‍ നിന്നും
താഴെ
കാലത്തിനെ മറികടക്കാനുള്ള
പാച്ചിലില്‍ കട്ടിലില്‍ നിന്നും താഴെ,
ജാളൃതയോടെ അറിഞ്ഞു സ്വപ്നമാണെന്ന്
എന്തുണ്ട് വിശേഷം ?
അങ്ങിനെ പോകുന്നു !!
എങ്ങിനെ എങ്ങോട്ട് പോകുന്നു ?
ശേഷമില്ലാത്ത ഈ വിശേഷങ്ങള്‍ നീളുന്നു നിത്യവും
Comments
നീളട്ടെ.ഭാവന വിടരട്ടെ........
ആശംസകളോടെ