Tuesday, June 19, 2012

കുറും കവിതകള്‍ 19

കുറും കവിതകള്‍  19

 

മതിലുകളും മുറ്റവും 
കടന്നു മനസ്സു 
അകത്തളങ്ങളില്‍ 
തേടുന്നു ശാന്തതയെ 

മണവും രുചികളുമെറുന്നു 
സുഖദുഃഖമാര്‍ന്നൊരു  
ഓര്‍മ്മകള്‍ക്കുയേറെ 
ജീവിതഗന്ധം  

ദുഖങ്ങള്‍ക്ക്‌ അറുതിവരുത്തി കൊണ്ട് 
പൂമുഖത്തെ നിലവിളക്കിന്റെ തിരിതാണു  
അലമുറ കളാല്‍ സ്വീകരണ നിറഞ്ഞു  

നീരിഷണങ്ങളാല്‍ നിറയുന്ന  
മനസ്സില്‍ നിന്നും ഒഴുകിയ 
വര്‍ണ്ണ വസന്തങ്ങളായി 
കടലാസിലേക്ക് പകര്‍ന്ന കവിത 

കണ്ണും  കാതും  നാവും  
കൈകാലുകളും  ചലിച്ചു 
അദൃശ്യനായ മനസ്സിന്റെ 
അത്ഭുതമായ   ജാലവിദ്യ  

1 comment:

ajith said...

ആശംസകള്‍