എന്റെ പുലമ്പലുകള്‍ - 2
എന്റെ പുലമ്പലുകള്‍ - 2
മഴ
മഴമേഘ കമ്പളം ചോര്‍ന്നു
മനവും തനവും തണുത്തു
ഇനി തേടുന്നു ഞെരിപ്പോടിനായി
ലഹരി
ഇല്ലെനിക്ക് മദ്യത്തിനോടു താല്‍പ്പര്യം അല്‍പ്പം
പിന്നെ കുടിപ്പിക്കുന്നതിലും ,വെറുതെ കണ്ണിമക്കാതെ
നിന്നെ നോക്കിക്കാണുവാന്‍ ഉള്ള ധൈര്യത്തിനായി കുടിക്കുന്നു
എന്നാല്‍ നിന്റെ കണ്ണിണകളുടെ ലഹരിയാല്‍ തന്നെ മയങ്ങിപ്പോകുന്നുവല്ലോ
ഓര്‍മ്മകള്‍
ഓര്‍ക്കുന്നു എന്ന് പറയുന്നത് തന്നെ ശരിയല്ല
മനസ്സിനെ മുറിവേല്‍പ്പിക്കുക കാലത്തിന്‍ ശീലമല്ലോ
ഞാന്‍ നിന്നെ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല
ഓര്‍മ്മിക്കുന്നു എന്നതു മറക്കുന്നുയെന്നതിന്റെ തെളിവുകളല്ലേ
സുഹുര്‍ത്തെ അറിയുക
മാനത്തു ചന്ദിരനെ കണ്ടപ്പോള്‍ ചോദിച്ചു
നിന്നെ കുറിച്ച് ,മറുപടിയായി പറഞ്ഞു
സുന്ദരികളായ നക്ഷത്രങ്ങള്‍ കൂടെയുണ്ടെന്ന്
ഞാന്‍ പറഞ്ഞു നിങ്ങളെക്കാള്‍ ഏറെ നല്ല
കൂട്ടുകാരന്‍ എനിക്കുമുണ്ടെന്ന്
നിയോഗങ്ങള്‍
ഒന്ന് ഒന്നിനോട് ചേരുന്നു
ഒന്നാവനായി വേണമല്ലോ
വിളക്കി ചേര്‍ക്കലുകള്‍ , എല്ലാം
കാലത്തിന്‍ നിയോഗങ്ങളല്ലോ
Comments
ആശംസകള്‍
ചുരുങ്ങിയ വാക്കുകളില്‍ കുറെയധികം പറഞ്ഞെന്നു തോന്നി.
ലഹരിപിടിപ്പിക്കുന്ന കണ്ണുകളെ നോക്കാന്‍ ശരിക്കും ചിലപ്പോള്‍ ലഹരിയുടെ പിന്തുണ വേണ്ടിവരും..
വായനയുടെലഹരിയിലാണ് ഈ വായനാ വാരത്തില്‍.. ആശംസകള്‍..