ഒരുമയാര്‍ന്ന മന്ത്രം


ഒരുമയാര്‍ന്ന മന്ത്രം 

ഒരുമയുണ്ടെങ്കില്‍ ഒരുമിച്ചു കഴിയാം 
ഒരായിരം സ്വപ്‌നങ്ങള്‍ കണ്ടു കഴിഞ്ഞാലും 
ഓര്‍മ്മകളുടെ വര്‍ണ്ണ പ്രതലങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തീര്‍ക്കാം 
ഒരുനാളൊക്കെ സത്യമായി മാറുമെന്നു അറിക 
മനസ്സില്‍ കൊരുക്കും ചിന്തകളത്രയും 
മാനം മുട്ടെ പറന്നുയര്‍ന്നു ചേക്കേറാം  വിണ്ണിലെ 
മരകൊമ്പില്‍ ചേര്‍ന്ന് കഴിയാം 
മനനം ചെയ്യും ഇരുകാലിക്ക്‌ അറിയുകയില്ലല്ലോ 
ഈ ഒരുമയാര്‍ന്ന മന്ത്രം 

Comments

asha sreekumar said…
ഒരുമയുണ്ടേല്‍ ഉലക്കമേലും എന്നാ പഴചോല്ലും
പഴചോല്ലില്‍ പതിരില്ല എന്നാ വെരോരുചോല്ലും
ഓര്‍ത്തു ഞാന്‍
സ്നേഹവും ഒരുമയും അനുഭവിച്ചു
ajith said…
ഒരു സംശയം. ചിത്രം കണ്ട് കവിതയെഴുതുകയാണോ കവിത മനസ്സില്‍ തോന്നിയിട്ട് അനുയോജ്യമായ ചിത്രങ്ങള്‍ തേ ടുകയാണോ. മറുപടി പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഇനിയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും, പറഞ്ഞാല്‍ തലകുത്തി ഒരു മരത്തില്‍ കിടക്കും.
grkaviyoor said…
ഇത് ചിത്രം കണ്ട ഉടനെ വിരിഞ്ഞ കവിതയാണ് അജിത്‌ ഭായി സാധാരണ എഴുതി കഴിഞ്ഞു ചിത്രം തേടി പിടിക്കും പലതും കഴ്ച്ചകളിലുറെ അല്ലെ കവിത വിരിയുക
എന്റെ ഈ ചിത്രം കണ്ടു എഴുതുന്നത്‌ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലേ അങ്ങിനെ എഴുതാന്‍ പാടില്ലേ
Cv Thankappan said…
ഒരുമയുടെ മന്ത്രം എല്ലാ മനസ്സിലും
സന്നിവേശിപ്പിച്ചിരുന്നെങ്കില്‍..!!!
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “