"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"


"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"
Dard Shayari SMS
ചിതറി ഉരുണ്ടു പോയ കണ്ണുനീര്‍ മുത്തുക്കള്‍ 
പെറുക്കി എടുക്കുവാന്‍ കഴിഞ്ഞില്ല 
നിന്‍  ഓര്‍മ്മകളാല്‍ നിദ്രാ വിഹിനമാക്കുന്നു രാവുകള്‍ 
ഓരോ ഓര്‍മ്മകളും ഒഴുകി അകലുമോയെന്നു  ഭയന്ന് 
കരയാനും കഴിയുന്നില്ലല്ലോ പ്രണയമേ 

ചിലപ്പോള്‍ കരഞ്ഞു കൊണ്ട് പുഞ്ചിരിച്ചു  
ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് കരഞ്ഞു 
എപ്പോള്‍  ഒക്കെ  നിന്റെ ഓര്‍മ്മകള്‍ വേട്ടയാടി
അപ്പോഴൊക്കെ നിന്റെ പേരെടുത്തു കരഞ്ഞു 
നിന്റെ ഒരു പേരുമാത്രമേ ആവര്‍ത്തി എഴുതി വച്ചുള്ളൂ
എത്ര തവണ എഴുതി ആനന്ദം കൊണ്ടുവോ മനസ്സാലെ 
അത്രവും തവണ മായിച്ചു നിന്‍ 
ഓര്‍മ്മകളാല്‍ കരഞ്ഞു  പ്രണയമേ  

ശ്വാസം എടുക്കുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം 
എടുക്കാതിരുന്നാല്‍ എന്റെ ജീവന്‍ പോകുമ്പോലെ 
എങ്ങിനെ പറയുംഈ  ശ്വാസം പോലും നിന്റെ 
ഓര്‍മ്മകള്‍ക്ക്  ശേഷമേ വരുകയുള്ളു ,
ഇതാണോ നീ പ്രണയമേ 

വേദന എത്രമേല്‍ ഉണ്ടെന്നു പറയുവാന്‍ കഴിയുന്നില്ല 
മുറിവുകളുടെ ആഴം എത്രയെന്നു കാണിക്കാന്‍ പറ്റുന്നില്ല 
കണ്ണുകളില്‍ നിന്നും   മനസിലാകുന്നുയെങ്കില്‍  മനസ്സിലാക്കു
കണ്ണുനീര്‍ എത്ര വാര്‍ന്നു ഒഴുകി ,  അളക്കുവാന്‍ കഴിയുന്നില്ലല്ലോ ,
ഇത് നിന്‍  കാരണത്താലോ പ്രണയമേ  

Comments

Cv Thankappan said…
"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"
എന്നല്ലെ ജീ.ആര്‍.സാറെ?
നന്നായിരിക്കുന്നു പ്രണയത്തിന്‍റെ ആഴം
നിറഞ്ഞ വരികള്‍.
ആശംസകളോടെ
ajith said…
ഈ കവിയൂര്‍ സാറിന് പ്രണയം മാത്രമേയുള്ളോ..?
grkaviyoor said…
കഴിഞ്ഞ ദിവസം വിലകയറ്റം എഴുതിയില്ലേ അജിത്‌ ഭായി പിന്നെ വരുന്നത് അനുസരിച്ച് അല്ലെ എഴുതാന്‍ പറ്റു

thanks CVT chettaa
Anandavalli Chandran said…
vaedanakalulkkollunna
varikal.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “