"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"
"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"
ചിതറി ഉരുണ്ടു പോയ കണ്ണുനീര്‍ മുത്തുക്കള്‍
പെറുക്കി എടുക്കുവാന്‍ കഴിഞ്ഞില്ല
നിന്‍ ഓര്‍മ്മകളാല്‍ നിദ്രാ വിഹിനമാക്കുന്നു രാവുകള്‍
ഓരോ ഓര്‍മ്മകളും ഒഴുകി അകലുമോയെന്നു ഭയന്ന്
കരയാനും കഴിയുന്നില്ലല്ലോ പ്രണയമേ
ചിലപ്പോള്‍ കരഞ്ഞു കൊണ്ട് പുഞ്ചിരിച്ചു
ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് കരഞ്ഞു
എപ്പോള്‍ ഒക്കെ നിന്റെ ഓര്‍മ്മകള്‍ വേട്ടയാടി
അപ്പോഴൊക്കെ നിന്റെ പേരെടുത്തു കരഞ്ഞു
നിന്റെ ഒരു പേരുമാത്രമേ ആവര്‍ത്തി എഴുതി വച്ചുള്ളൂ
എത്ര തവണ എഴുതി ആനന്ദം കൊണ്ടുവോ മനസ്സാലെ
അത്രവും തവണ മായിച്ചു നിന്‍
ഓര്‍മ്മകളാല്‍ കരഞ്ഞു പ്രണയമേ
ശ്വാസം എടുക്കുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം
എടുക്കാതിരുന്നാല്‍ എന്റെ ജീവന്‍ പോകുമ്പോലെ
എങ്ങിനെ പറയുംഈ ശ്വാസം പോലും നിന്റെ
ഓര്‍മ്മകള്‍ക്ക് ശേഷമേ വരുകയുള്ളു ,
ഇതാണോ നീ പ്രണയമേ
വേദന എത്രമേല്‍ ഉണ്ടെന്നു പറയുവാന്‍ കഴിയുന്നില്ല
മുറിവുകളുടെ ആഴം എത്രയെന്നു കാണിക്കാന്‍ പറ്റുന്നില്ല
കണ്ണുകളില്‍ നിന്നും മനസിലാകുന്നുയെങ്കില്‍ മനസ്സിലാക്കു
കണ്ണുനീര്‍ എത്ര വാര്‍ന്നു ഒഴുകി , അളക്കുവാന്‍ കഴിയുന്നില്ലല്ലോ ,
ഇത് നിന്‍ കാരണത്താലോ പ്രണയമേ
Comments
എന്നല്ലെ ജീ.ആര്‍.സാറെ?
നന്നായിരിക്കുന്നു പ്രണയത്തിന്‍റെ ആഴം
നിറഞ്ഞ വരികള്‍.
ആശംസകളോടെ
thanks CVT chettaa
varikal.