Posts

കുറും കവിതകള്‍ 758

എത്രയോ അടിയേറ്റാലും തളരാതെ കാത്തുകിടപ്പു കുളക്കടവിലെ കല്ലുകൾ ..!! ഇളം വെയിൽ പെയ്യ്തു വഴിയും ചാരുബെഞ്ചും പ്രണയത്തെ കാത്തു കിടന്നു ..!! ഭക്തിയെന്ന  ലഹരിക്കപ്പുറം കോലങ്ങൾ കെട്ടിയാടിക്കുന്നു വിശപ്പെന്ന കോമാളി ..!! വസന്തം വന്നുപോകുമ്പോൾ കൊഴിയും ഇലയുംപൂവും ഓർമ്മയാകും കൗമാര്യം ..!! രാവിനോട് മൗനമായ് വിടവാങ്ങുന്നു സന്ധ്യ മൂകസാക്ഷിയായ് കായൽ ..!! ഇലയില്ലാ ശിഖരങ്ങളിൽ ശിശിരക്കാറ്റു വന്നു മഞ്ഞിൻ പുതപ്പണിയിച്ചു ..!! കാറ്റും മഴയും കൺചിമ്മി വിളക്കുകൾ . മൗനം ചേക്കേറി ക്ഷേത്രത്തിൽ ..!! പൊന്നുരുക്കി വിതറി പൊൻ പുലരി നവോഢയായ് പുഴ ..!! ജീവിതത്തിന് ഉപ്പേറുന്നു വിശപ്പടക്കാൻ ഒരുങ്ങി എണ്ണയിൽ മുങ്ങി പൊങ്ങുന്നു ..!! അസ്തമയ സൂര്യനും അലകടലിനുംതീരത്തിനും ഒരു വറത്തു പൊരിക്കുന്ന ഗന്ധം  ..!!

കുറും കവിതകള്‍ 757

രാവുറങ്ങി രാപാടിയും മൗനം പൂണ്ടു അമ്പലമണിയും സുപ്രഭാത മന്ത്രത്തിനു കാതോര്‍ത്ത് ..!! അവനായി കാത്തുനിന്നു മൗനം കൂടുകൂടിയ ആല്‍തറ . നെഞ്ചില്‍ പ്രണയ മന്ത്രം ..!! ആല്‍തറ  തണലില്‍ സ്വപ്‌നങ്ങള്‍ ചേക്കേറും സന്ധ്യാംബര ചോട്ടില്‍ ..!! വര്‍ത്തമാനപത്രത്തില്‍ മുഖം താഴ്ന്നു ആരയോ കാത്തുനിന്നു കണ്ണു കഴച്ചു പുസ്തകങ്ങള്‍ ..!! രാവിന്‍റെ മൗനത്തില്‍ കണ്ണുകളിലാകെ പടര്‍ന്നു വിരഹനോവിന്‍ വിഷാദം ..!! ഹൃദയമൊരു ചെമ്പില താളിലെ ജലകണം പോലെ ദാഹിച്ചു സ്നേഹത്തിന്‍ തലോടലിനായി ..!! കാത്തിരുന്നു നനഞ്ഞൊട്ടിയ നെഞ്ചകം വെന്തു പൊള്ളി വിരഹചൂടിനാൽ ..!! ചുംബനത്താൽ ഞെരിഞ്ഞു ദളങ്ങൾക്കു രോമാഞ്ചം ഒന്നുമറിയാതേ വണ്ടും ..!! രാവിന്റെ നിറവിൽ പ്രതീക്ഷയുടെ ചതുരങ്ങൾ ആരെയോ കാത്തിരുന്നു ..!! ഉത്സവഛായയിൽ കൺ കാഴ്ചകളുടക്കി വർണ്ണാഭമാർന്ന ബാല്യം ..!!

ദൃശ്യ സൗഭാഗ്യം ..!!

Image
നിറമിഴി കോണിലൂടെ ഞാൻ കണ്ടു നിൻ നിറവാർന്ന രൂപം മുന്നിൽ നീലകാർവർണ്ണവും പീലിത്തുണ്ടും നിമിഷനേരം ഞാനെന്നെമറന്നങ്ങുനിന്നു .. കാളിന്ദിയിലെന്നപോലെ നിൽക്കും കാലിമെയ്ക്കും കോലും    നിൻ കായാമ്പൂവിന് നിറമെയ്യും കരുണാമയനെ നീ അരികത്തു നിന്നു   ജരാനരകളെന്നിൽ വന്നുനിൽക്കുമ്പോൾ ജന്മജന്മാന്തര ദുഖങ്ങളൊക്കെ മറന്നു ജാലമിന്ദ്രജാലം നിൻ മോഹന ദർശനം ജനിമൃതികൾക്കിടയിലെ ദൃശ്യ സൗഭാഗ്യം ..!! painting by TOMALIKA ACHARJEE

മനമറിയാതെ തേങ്ങി ..!!

Image
മനമറിയാതെ തേങ്ങി ..!! രാവിൽ പൂനിലാവിൽ മധുരം പെയ്യ്ത കനവിൽ നിന്നോര്‍മ്മയൊരു ഇളം തെന്നൽ വന്നു നിന്നു  മൗനം പാടും നേരം അറിയാതെ മനം തേങ്ങി അനുരാഗം ആരോഹണവരോഹണങ്ങളാല്‍ സപ്ത സ്വരരാഗവീചികളാലേ അലതല്ലുമെന്നാത്മ സംഗീതം ഉണർന്നു രാവിൽ പൂനിലാവിൽ മധുരം പെയ്യ്ത കനവിൽ നിൻ ഓർമ്മയൊരു ഇളം തെന്നൽ വന്നു നിന്നു  മൗനം പാടും നേരം നീയില്ലാതെ അലയുന്നേരം അണയാതെ കാത്തു ജീവന്‍ തിരം തേടും അലമാലകള്‍ പോലെ താങ്ങും തണലുമേകി കാത്തിരുന്നു രാവിൽ പൂനിലാവിൽ മധുരം പെയ്യ്ത കനവിൽ നിൻ ഓർമ്മയൊരു ഇളം തെന്നൽ വന്നു നിന്നു  മൗനം പാടും നേരം ..!!

കുറും കവിതകള്‍ 756

ഇരുളിന്‍ മറവില്‍ മുട്ടിയുരുമ്മുമാത്മാക്കള്‍ സ്വപ്‌നങ്ങള്‍ നെയ്യ്തു ..!! പ്രഭാതകിരണങ്ങള്‍ മാര്‍ഗ്ഗം തെളിയിച്ചു ജീവിത വഞ്ചി നീങ്ങി ..!! ജീവിത നൊമ്പരങ്ങള്‍ക്കിടയില്‍ തീവെട്ടി തിളക്കങ്ങളില്‍ മയില്‍പ്പീലി മിന്നി ..!! കരകാണാ കയങ്ങളില്‍  മുങ്ങി തപ്പി ഓര്‍മ്മകള്‍  അലകടലില്‍ ഞാനേകന്‍ ..!! മഞ്ഞിന്‍ മൂടുപടത്തില്‍  നീല കമ്പളം വിരിച്ചു  ശിശിരം വരവായി ..!! നീലപ്പൂവിരിയിച്ചു  വസന്തവും വന്നു  എന്തെ നീ മാത്രം വന്നില്ല..!! രക്ത വര്‍ണ്ണം വിരിഞ്ഞു  നിന്റെ വരവോക്കെ അറിയിച്ചു  നിന്‍ ചിറകടിമാത്രം   കേട്ടില്ല ..!! രാവണഞ്ഞിട്ടും  ഓലപ്പീലികളാരെയോ കൈയാട്ടിവിളിച്ചു ..!! മൗനം ഉടച്ചു മണിമുഴങ്ങി ഭക്തി ഉണർന്നു ..!! പുൽക്കൊടി തുമ്പിൽ മഴമുത്തുക്കൾ ഭൂമി കുളിർത്തു ..!!

ഒറ്റപ്പെടല്‍

Image
വേദനയുടെ താളിൽ കണ്ണുനീർ മഷിയാലേ എഴുതി ചേർത്തു .. പലപ്പോഴും ഞാൻ വെട്ടിത്തിരുത്തി എനിക്ക് പറയുവാനുള്ളത് പലതീരങ്ങളും കടന്നു നീ എന്നെ തനിച്ചാക്കിയെങ്കിലും വിട്ടകന്ന നിൻ സുഗന്ധത്താൽ ഒരു അഭയാർത്ഥിയായ് ജീവിതം നയിക്കുന്നു ഒറ്റപ്പെട്ട തുരുത്തിലായ് ഒഴിയുക നിന്‍  കദനങ്ങള്‍ ഹൃദയത്തില്‍ നിന്നും സന്തോഷം വഴിഞ്ഞു ഒഴുകട്ടെ സത്യങ്ങളില്‍ നിന്നും വഴുതി മാറാതെ കാത്തുകോള്‍ക നിന്‍ വിശുദ്ധിയെ ആഗ്രഹങ്ങളുടെ വലയില്‍ തിരികെ വരാത്ത ഗര്‍ത്തങ്ങളില്‍ വീഴാതിരിക്കുക

മോഹ തീരത്ത്‌ ..!!

Image
കണ്ണുകൾകണ്ണുകൾ തമ്മിലിടഞ്ഞു ഉള്ളിൽ കത്തിയൊരു അഗ്നിയാകെ ഹൃദയത്തെ പൊള്ളിച്ചുവല്ലോ പേരറിയാത്തൊരു വേദനയാൽ നിണമാകെ ഒഴുകി നദിയായ് പ്രണയ കടലിൽ ചേരുമ്പോൾ കരയാകെ പൂത്തുലഞ്ഞു നിന്ന് രാവിൽ നിലാവ് പെയ്യ്തു നിറഞ്ഞു വിരഹം വീണ്ടും അടുക്കാതെ പോയൊരു കപ്പൽ തീരം തേടിയലഞ്ഞു നങ്കുരവുമായ്