Posts

Showing posts from October, 2022

അറിഞ്ഞു നിന്നെ

അറിഞ്ഞു നിന്നെ  നിൻ വരികളിലൂടെ  കണ്ണോടിക്കവേ  കണ്ടു ഞാൻ അങ്ങ്  ഉദിച്ചുയരും സൂര്യനെയും  കടലയുടെ തേങ്ങലും  കരയുടെ പരിഭവമില്ലാത്ത  നിസ്സഹായവസ്ഥയും  തനിച്ചിരുന്നാടുന്ന ഊഞ്ഞാലും  മനസ്സ് പെയ്തൊഴിഞ്ഞ് നനവാർന്ന പാലവും കടന്ന്  ഇല വീണ വഴികളും   കടക്കുമ്പോൾ പൊടുന്നനെ  വീണുടഞ്ഞു ആലിപ്പഴവും  കുളിർ കാറ്റും അത് നൽകും രോമാഞ്ചവും  മനസ്സു വീണ്ടും ആഴി കടലായി  കരയോട് പരിഭവിക്കുന്നതും  കായലും കരയും തമ്മിലുള്ള  മുട്ടിയുമ്മലും തീരത്ത്  ഓലപ്പീലി ചൂടും ഒരായിരം കേര വൃക്ഷത്തലപ്പുകളും  തേയില പൂക്കും മരക്കാടും മാമലയും  കടന്നു നീ ഓർമ്മകളുടെ പിഴുപ്പുമായി താഴ്വാരങ്ങളിലൂടെ കണ്ണും നട്ടിരിപ്പൂ നേരം പോയത് അറിഞ്ഞില്ല  നിലാവ് പൂത്തുലഞ്ഞു ചക്രവാള  കടലിൽ നിന്നും പൊങ്ങിവന്നതും വായിച്ചിരുന്നു നിന്നെയുമറിഞ്ഞു  നിൻ വിഷാദവും അറിഞ്ഞ് എന്നുള്ളിൽ എവിടെയോ  ഒരു തേങ്ങൽ മാത്രം നിറഞ്ഞു  ജീ ആർ കവിയൂർ  31 10 2022

ഋതു സംക്രമണം

ഋതു സംക്രമണം ഗ്രീഷ്മ വസന്തം  രാഗിലമാകും യാമിനിയിൽ നോപുര വീചികളാൽ വീണുടഞ്ഞു മൗനം കോകില മധുരിമ കൂചനം  മനം മോഹിതമാമൊരു നിമിഷങ്ങളിലായ് പ്രണയമൊഴുകി മുരളികയിലുടെ നാദ ധോരിണികളാൽ ഗഗനമിരുണ്ടു മയൂരങ്ങൾ നൃത്തമാടി  മഴനൂലുകൾ പൊഴിഞ്ഞു സാഗരത്തിരമാലകളാർത്തിരമ്പി വിരഹമറിയിച്ച്  തീരത്തിൽ നിന്നും മടങ്ങി  മനമത് കണ്ടൂ നോവറിയിച്ച് വിരൽ തുമ്പിൽ പടർന്നോഴുകി തൂലികയിലൂടെ കാവ്യം നിനക്കായി ജീ ആർ കവിയൂർ 31 10 2022

മരിക്കാത്ത ഓർമ്മൾ

മരിക്കാത്ത ഓർമ്മൾ  മാമലക്കാടേ മൈലാഞ്ചിമേടേ  മധുരം കിനിയും  മറക്കാത്തയെടേ മാരിവിൽ കാവടിയാടി  മഴമേഘം കണ്ടാടും മയിൽപേടയും  മധുപൻ മൂളിയെടുക്കും   മന്ദാര മണം പകരും  മാലയെ ചോലയൊഴുകും  മനസ്സ് അതു കണ്ടു  മദിക്കുന്ന നേരം  മഞ്ജീര സിഞ്ചിതമാകും  മൗനം മുടക്കും വേളകളും  മരിക്കാത്ത നിന്നോർമ്മകൾ  മറക്കുവാനാവുന്നില്ലല്ലോ  ജീ ആർ കവിയൂർ  29 10 2022

എല്ലാം മായയാണ്

എല്ലാം മായയാണ്  എല്ലാം മായയാണ്  എല്ലാം മൗനമാണ്  ഒരു നിമിഷത്തിനിടയിൽ  എല്ലാം ഭസ്മമായി മാറും  ഒന്നുമില്ലാതാകും മായയാണ്  ത്രികോണം അതിൽ അടങ്ങും  കോണുകളിൽ നിന്നും  തെളിയും പ്രകാശധാര  പെട്ടെന്ന് ഇല്ലാതാകും  ഭൂമിയെ പ്രകാശമാനമാക്കും  കണ്ണടച്ചു തുറക്കുമ്പോഴേക്കും  മറയും എല്ലാം അതെ  എല്ലാം മായയാണ്  മൗനം ,മൗനമാണ് ഏറെ അഭികാമ്യം  വാചാലനായിട്ട് എന്തുകാര്യം  മൗനമാണെല്ലാം  സത്യവും മൗനം  ഈശ്വരനും മൗനം  ഭൂമണ്ഡലം ആകെ മൗനം  എല്ലാം മായയാണ്  എല്ലാം മൗനമാണ്  ഒരു നിമിഷത്തിനിടയിൽ  എല്ലാം ഭസ്മമായി മാറും  ഒന്നുമില്ലാതാകും മായയാണ്  ജീ ആർ കവിയൂർ 29 10 2022

നിദ്രാടനം

നിദ്രാടനം  ഉറങ്ങുവാൻ കിടന്നിട്ടും  വന്നില്ല നിദ്രയും വന്നതോ  നിന്നോർമ്മ നൽകിയകന്ന വസന്തത്തിൻ മധുരിമ  നിൻ അധരങ്ങളിൽ വിരിഞ്ഞ  പുഞ്ചിരിപ്പൂവും അതു തഴുകിയാകുന്ന  കാറ്റിന്റെ മർമ്മരവും അതുതന്ന കുളിർമയിൽ വിരലുകളിൽ നിന്നും  ഉതിർന്ന അക്ഷരമലരികളും  അതു തന്ന ലഹരിയും  ഉള്ളിൽ തെളിഞ്ഞ അനുഭൂതിയും  സാഗരസംഗീതവുമെന്റെ  നഷ്ട സ്വപ്നങ്ങളും  ഉറക്കം ചേക്കേറാൻ  മടിക്കുന്ന നിൻഗദകാല  സ്മരണകളുമകലുന്നില്ലല്ലോ  ജീ ആർ കവിയൂർ 27 10 2022

മറക്കുവാനാവുന്നില്ലല്ലോ(ഗാനം)

മറക്കുവാനാവുന്നില്ലല്ലോ(ഗാനം) ഇറനുടുത്തൊരു  സന്ധ്യതൻ മാനത്ത്  വിളറിവെളുത്ത  ചിരിയുമായി വന്നൊരു  അമ്പിളി പൂവിനെ കണ്ടു മനം തുടിച്ചു  ഓർമ്മകളൊക്കെ  പിറകോട്ടു പോയി  ചെറുപുഞ്ചിരിയാൽ  നീ നടന്നകന്നത്  ഇന്നുമെൻ മനതാരിൽ  തെളിഞ്ഞു നിൽപ്പൂ  പട്ടുപാവാടയും പൂവുള്ള  ഉടുപ്പുമിട്ടു നീ ഒരു  മാലാഖയായി മാറിയിന്നും അതു കണ്ട ഞാനങ്ങു ഒരു കൗമാരക്കാരനായ് മാറിയല്ലോ , എത്ര മറക്കുവാൻ  ശ്രമിച്ചിട്ടുമെന്തേ  മറക്കുവാൻ ആവുന്നില്ലല്ലോ സഖീ  മറക്കുവാനാവുന്നില്ലല്ലോ  ജീആർ കവിയൂർ 27 10 2022

കേവലം എന്റെ മാത്രം

കേവലം എന്റെ മാത്രം  നിന്നോടൊപ്പം കഴിഞ്ഞപ്പോൾ  പലപ്പോഴും എനിക്ക് തോന്നാറുള്ളത് ദിശകൾ എല്ലാമടുത്തുവന്നതു പോലെ  ഓരോ വഴികളും ചെറുതായത് പോലെ  ലോകം തന്നെ ചുരുങ്ങി  ഉമ്മറക്കോലായിൽ വന്നുവോ  തിക്കി തിരക്കും പോലെ  ശാന്തതയില്ലാതെ തോന്നുന്നോ  അകത്തും പുറത്തും  ഓരോ വസ്തുക്കളുടെ വലിപ്പം കുറഞ്ഞുവോ  മരങ്ങളൊക്കെ ചെറുതായി നിൽക്കുന്നു   ശിഖരങ്ങളെ തലോടിയവക്കു ഞാൻ  ആശീർവദിക്കുകയും ചെയ്തു  ആകാശം നെഞ്ചോട് വന്നു മുട്ടുന്നു  എപ്പോൾ വേണമെങ്കിലുമെനിക്ക്  മേഘങ്ങളിൽ മുഖം മറക്കാമല്ലോ  നിന്റെ കൂടെ കഴിയുംതോറുമെനിക്ക്  തൊന്നുന്നു നിന്റെ ഓരോ വാക്കുകൾക്കും  വലിയ അർത്ഥങ്ങൾ വന്നതുപോലെ  എന്തിന് ഒരു പുൽക്കൊടിത്തുമ്പിൻ ചലനവും ജാലകത്തിലൂടെ കാറ്റു വന്നു പോകുന്നതും  വെയിൽ വന്ന ഭിത്തിയിൽ കയറി ഇറങ്ങുന്നതും   നിന്റെ കൂടെ കഴിയുന്തോറും ഓരോ അസ്വഭാവികമായവക്ക്  സംഭവ്യമാകുന്നു പോലെ  സ്വയം എല്ലാം ചെയ്യുവാനാകുമെന്ന പോലെ  മതിലുകളിലെയും ഭിത്തിയും വിടവിൽ കൂടി  കുന്നും പർവ്വതവും കടന്നു പോകുന്നുയെന്ന്  തോന്...

ശരണം തേടാം

ശരണം തേടാം സൂക്ഷിച്ചു വച്ച നിമിഷങ്ങളെ യെങ്ങനെ ചിലവഴിച്ചു ? എനിയ്ക്കിന്നറിയില്ല ! ജീവിയ്ക്കുവാൻ വേണ്ടി  മാറ്റിവയ്ക്കപ്പെട്ട വയായിരുന്നു ! സമയം കടന്നു പോയി !? പക്ഷേ  ...! എങ്ങനെ കടന്നുപോയെന്നറിയുന്നതേയില്ല  !  ജീവിതം   കെട്ടിപ്പെടുക്കുവാനുള്ളപാച്ചിലിൽ  ചുമലിലെടുത്തു നടന്നവർ ! ചുമലോളം വളർന്നിരിയ്ക്കുന്നു  ! ഞാനറിഞ്ഞതേയില്ലയീ വളർച്ച  !? വാടകവീട്ടിൽ തുടങ്ങിയ ജീവിതം  !? എനിയ്ക്കീ വാടക വീട്ടിൽ തുടങ്ങിയ ജീവിതം  ! എപ്പോഴാണ് സ്വന്തം വീട്ടിലായ തെന്നറിഞ്ഞതേയില്ലല്ലോ ഞാനും !? മൈലുകളോളം ചവിട്ടിയിരുന്നിരുചക്രവാഹനം  ! എന്നാലിന്ന് .... നാലു ചക്ര വാഹനത്തിലെത്തിയിരിക്കുന്നിന്ന്  !  അറിഞ്ഞതേയില്ല ഞാൻ  ! പലപ്പോഴും നമ്മുടെ ചുമതലയിലായിരുന്നു മക്കൾ  ! എന്നാൽ ഇന്ന് ശരിയ്ക്കും  നമ്മെ ച്ചുമലിലേറ്റേണ്ടിവന്നവരും മക്കളും കരുതിയിരുന്നില്ല  ജീവിതം..... എങ്ങോട്ടേയ്ക്കെന്ന്  ? ആഗ്രഹങ്ങൾ പൂർത്തീകരിയ്ക്കുവാൻ .  മാതാപിതാക്കളുടെ പണത്താലും...?! സ്വന്തം വീട്ടിൽ ചെലവിനുള്ളവരുമാനം ... സ്വയം തേടുന്നത് പറയാതിരിയ്ക്കുകയുംവയ്യ തന്നെ ...

നീയില്ലാതെ എങ്ങിനെ

നീയില്ലാതെ എങ്ങനെ  ഘർഷണമതു തുടർന്നു  ശിലായുഗം മുതൽ പിന്നെ  അരണി കടയലായി  വെന്തതിനു സുഖം തേടുന്നു  എന്നാൽ അറിയുന്നുവോ  വൻമരങ്ങൾ വെട്ടിയിട്ട് കീറി ചീകിയെടുത്ത്  ഗന്ധക തലപ്പാവ് ചാർത്തി  പൂവും , കപ്പലും ,കിളികളും, മൃഗങ്ങളും, താക്കോലുമൊക്കെ വർണ്ണ ചിത്രങ്ങളാൽ  ഒട്ടിച്ച പെട്ടിയിലാക്കി വരുന്നവ  തിരി തെളിയിക്കുന്നുന്നീവ  പ്രാർത്ഥനാ ദീപനാളങ്ങളിതിലും  അടുക്കളയുടെ രസക്കൂട്ടുകൾ  സ്വാദേറ്റും ചൂടാക്കുവാനും  വിദ്വേഷങ്ങളും അക്രമങ്ങൾക്കും കൂട്ടുനിൽക്കുമിവൻ ഒരു പാവമെങ്കിലും അവനില്ലാതെ എങ്ങനെ  കഴിയുമൊരു ദിനം  അതെ അവനല്ലോ  തീപ്പെട്ടി  ജീ ആർ കവിയൂർ  23 10 2022

മധുര നോവ്

മധുര നോവ് പ്രണയത്താൽ  കൺ കാഴ്ചയില്ലാത്തവനു അറിയില്ലല്ലോ  വിരഹത്തിൻ  തീക്ഷ്ണതയെ പറ്റി  കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ  അറിഞ്ഞു ഉള്ളിൻെറ  ഉള്ളിലെ തിരിനാളം  പ്രണയത്തിൻ പാരവശ്യം  ഇന്ദ്രിയങ്ങളുടെ ജാലം  കണ്ട അനുഭൂതിയുടെ ലഹരി അറിഞ്ഞതിൽ പിന്നെ പ്രണയത്തിൻ കുളിരണിഞ്ഞ കിനാവുകൾക്ക് മൗനത്തിൻ വിലയറിഞ്ഞു  മധുര നോവിൻ രുചിയറിഞ്ഞു മറക്കാനാവാത്ത തരിപ്പ്  ജീ ആർ കവിയൂർ  22 10 2022

നീ ഉണ്ടാവണേ നിത്യം

നീ ഉണ്ടാവണേ നിത്യം  തുറന്ന ഹൃദയത്തിൽ  നിന്നുമേ വരികയുള്ളൂ  വസന്തത്തിൻ കുജനം ഏറ്റുപാടുന്ന അവരുടെ  കാര്യം പറയാനുണ്ടോ  മാറ്റൊലിക്കൊണ്ടു  കവിതയായി ഞാനുമെന്ന് അഹങ്കരിച്ചു മുഖം കറുത്തു   വെറുപ്പിൻ വിളികളാൽ വിശപ്പിനെ വരവേറ്റു  മൂന്നക്ഷരമാർന്നവ അനുഭവിച്ചു തീർക്കുന്നു  അടുത്തവന്റെ വേദനയറിയാതെ  വരികയിനിയെറ്റു പാടാം  ഒരു കുയിൽ ആയി മാറാം  ഒപ്പം നൃത്തം വയ്ക്കും  മയിലായി മാറാം  പ്രകൃതി നീ ഉണ്ടാവണേ നിത്യം  ജീ ആർ കവിയൂർ  22 10 2022

പടരുന്നു കവിതയായി (ഗസൽ )

പടരുന്നു കവിതയായി (ഗസൽ ) ശാന്തമായി പൂത്തുലഞ്ഞു  നിൽക്കും പ്രണയപുഷ്പമേ  നിൻ നീലിമയാലാകാശ  വർണ്ണം അലിഞ്ഞുചേർന്നല്ലോ  കുറുകി പറക്കും ചിറകടികൾ  അധരങ്ങളിൽ മധുരം  ചുംബിച്ച് അകലുന്ന നേരം  വിരഹമകലുന്നുവോ  മൗനം ഉടച്ചു പാടിയ  മുരളികയിലെ തേങ്ങലായ് നീ നൽകിയകന്നു വസന്തം  ഇന്ന് എൻ വിരൽത്തുമ്പിൽ  പടരുന്നു കവിതയായി  ജീ ആർ കവിയൂർ  21 10 2022

ഗാനം - കണ്ണാ

കണ്ണാ  കണ്ണു കഴച്ചു കണ്ണാ കണ്ടില്ല ശ്യാമവർണ്ണാ കാർമേഘമിരുണ്ടു കണ്ണാ  കരിവണ്ടു പോലും പേടിച്ചു  പൂവ് പുഞ്ചിരിച്ചു കുളിർകാറ്റിൽ പൂനിലാവ് വിരിയിച്ചു നിഴൽ  പരന്നു വിണ്ണിലാകെ കണ്ണാ  പ്രണയാർത്ഥിയായ് രാധയും പരിരംഭണമറിയാൻ തുടിച്ചു  മനവും തനുവുമോടെ തനിച്ചിരുന്ന രാധയെ  നീയറിഞ്ഞോ കണ്ണാ  ജീ ആർ കവിയൂർ  20 10 2022

കണ്ണീരിലിഞ്ഞുപോയി

കണ്ണീരിലിഞ്ഞുപോയി  ഉള്ളിലെ ഉള്ളിലെ  നാവു മുഴുവനും  മൗന മാർന്ന കണ്ണീരിൽ അലിഞ്ഞു നിന്നോർമ്മതന്നകലുന്ന തീരത്തൊക്കെ  പോയി വന്നു  ഓർമ്മകളുടെ വസന്തം  തേടി വന്നെങ്കിലും  ഇല്ല മറക്കുവാനാവുന്നില്ല  നെഞ്ചിലെ മിടിപ്പിൻ പാട്ടുകളൊക്കെ  എത്ര എഴുതി പാടിയിട്ടും  തീരുന്നില്ല മധുര നോവിൻ ഗദ്ഗദം  മനസ്സിൽ ഭാരം പേറി  ഉരുവിട്ടു നാടുവിട്ടു  നഗരം തേടുമ്പോഴും  ഉള്ളിൻെറ ഉള്ളിലെ  മൗന മാർന്നു കണ്ണീരിലിഞ്ഞുപോയി  ജീ ആർ കവിയൂർ  19 10 2022

ഗാനം

ഗാനം  തരളിത നാദം ഉണർന്നു  അവനിയിലാകെ ആനന്ദം  അണയാത്ത സന്തോഷം  സപ്ത സ്വരരാഗ മന്ത്ര ധ്വനിയാൽ  സംഗീതസപര്യ തുടർന്നു  എങ്ങും പ്രഭ ചൊരിഞ്ഞു  എളുതല്ലാത്ത ഭാവം നിറഞ്ഞു  ശിവ ഡമരുവിലുണർന്നു പ്രണവാകാരസ്വരമുണർന്നു  പ്രപഞ്ചമാകെ മാറ്റൊലികൊണ്ടു  ചന്ദ്രിക വിരിഞ്ഞു വാനൊളിയായ് ചന്ദന ഗന്ധവുമായി പവനനണഞ്ഞു  മാലേയ കുളിരല പോലിതു പടരട്ടെ  മാലോകരറിയട്ടെ ഈ സംഗീതാമൃതം  മനസ്സ് ഒരു നിശ്ചല ജലധിയായ്  മനശാന്തി കൈവരട്ടെ ശാന്തി പദം  ജീ ആർ കവിയൂർ  19 10 2022

ഉടഞ്ഞു ചിതറുമല്ലോ

ഉടഞ്ഞു ചിതറുമല്ലോ  കണ്ണാടിയോ ഹൃദയമോ  ഉടഞ്ഞു ചിതറുമല്ലോ  ചുണ്ടോളമെത്തും  കവിതകൾ ചിലപ്പോൾ  തിരകൾ പോലെ  അകന്നു പോകുമല്ലോ കഷ്ടം  ഭാഗ്യമെന്നതു കൊണ്ട്  കിട്ടുന്നവയൊക്കെ  ഏറെ നാൾ നിലനിൽക്കില്ലല്ലോ  കൊടുങ്കാറ്റിനൊടു പോരുതിനിന്ന് ഹൃദയത്തിൻ ആഗ്രഹങ്ങളൊക്കെ  പലപ്പോഴും കൈവിട്ടുപോകുന്നുവല്ലോ  ചുണ്ടിനും വിരലുകൾക്കിടയിലായി  അറിയില്ല ജീവിതമേ നീയൊരു കടങ്കഥയോ  ആശയം നീയേ നിരാശയും നീയേ  പൂവിനോടൊപ്പം മുള്ളുമുണ്ടല്ലോ  എല്ലാമൊരു മായാജാലമല്ലോ കണ്ണാടിയും ഹൃദയവും  ഒരു പോലെ ഉടഞ്ഞു ചിതറുമല്ലോ  ജീ ആർ കവിയൂർ  18 10 2022

ഏറ്റുപാടുമല്ലോ

ഏറ്റുപാടുമല്ലോ  അകം പാട്ടൊന്നു പാടാം  അകതാരിൽ നിനക്കായി  വിരിഞ്ഞു നിൽക്കും  പരിമള പുഷ്പമായി  ഉള്ളിൻെറ ഉള്ളിലെ  പ്രണയത്തിൻ പൊരുൾ  നാലാളു കേൾക്കട്ടെ  നാവിൽ നടനം ചെയ്യട്ടെ  നീയുമറിയണമല്ലോ  നെഞ്ചിലെ മണി വീണയുടെ  തന്തികളിൽ മീട്ടുന്ന നാദം  നിന്നെക്കുറിച്ചു മാത്രമാവണം  എന്തിനു ഞാൻ ഇത്ര കടുംപിടിക്കുന്നു കരളിന്റെ ഉള്ളിൽ വിങ്ങുന്നു  എന്റെ അകം പാട്ടിൻ പൊരുൾ  നീയറിഞ്ഞു ഏറ്റുപാടുമല്ലോ പ്രിയേ ജീ ആർ കവിയൂർ  17 10 2022

പിണക്കമാണോ

പിണക്കമാണോ  ദിനരാത്രമില്ലാതെ  നെഞ്ചോടു ചേർക്കുന്നു  കുളിരലയിലൊരു കമ്പിളി പുതപ്പു പോലെ  എന്നിരുന്നാലുമറിയുക  നീയെൻ നോവിൻ  മധുരമൊഴികളൊക്കെ  പാടാനൊരുങ്ങും പാട്ടിന്റെ  ഈരടികളിലൊക്കെ  നിന്നെ കുറിച്ച് മാത്രമായിരുന്നു  നീറും മനസ്സിന്റെ  വിങ്ങലുകളായിരുന്നു  വിളിക്കുന്നു നിത്യം  എന്തേ നീ വരുന്നില്ല  ചാരേ എൻ പ്രിയനേ  പിണക്കമാണോ ജീ ആർ കവിയൂർ  17 10 2022

കാത്തിരിക്കുന്നുവല്ലോ

കാത്തിരിക്കുന്നുവല്ലോ നീ തന്ന ഓർമ്മകൾ എനിക്കെന്നുമെന്നും മധുര നോവുകളായിരുന്നു  ആരോടും പറയാനാവാതെ  നെഞ്ചിനുള്ളിലൊതുക്കി താലോലിക്കുന്നവയായിരുന്നു നീയെന്ന തണൽ തേടി  അലയാത്തിടങ്ങളില്ല  അഴലിന്റെ നോവുകൾ  പറയാനടുക്കുമ്പോഴേക്കും  മൗനം പൂണ്ട് കടന്നകലുന്നുവോ  പ്രിയതേ എന്നിനി കാണും  എല്ലാം പറയും  തോൾ ചാരിയിരിക്കും വല്ലാത്ത കൊതിയോടെ  കാത്തിരിക്കുന്നുവല്ലോ  ജീ ആർ കവിയൂർ 

കാവ്യമതുകേട്ടിടുക മാളോരെ

കാവ്യമതുകേട്ടിടുക മാളോരെ  ചിത്രവർണ്ണ ശോഭയാൽ  ചന്ദ്രകാന്ത പടിയിൽ നിന്നും  ചന്ദന ഗന്ധവുമായി  ചൈത്രം വിരുന്നു വന്നു  ചാരുതയാർന്ന കാഴ്ചകളാൽ  ചാരുമുഖി നിൻ നടനമെന്നിൽ  ചിലപ്പതികാര പൊലിമയാൽ  ചിന്തയുണർന്നു ചരിത്രത്തിലായി  കാവേരിപ്പൂമ്പട്ടണത്തിലെ കർണ്ണകിയവളെ കോവിലൻ വേട്ടു  കണ്ണിയകന്നു ജീവിതത്തിന്റെ  കനക ചിലങ്ക കൊട്ടി മാധവിയവൾ  കവർന്നെടുത്തു സകലതുമവസാനം കോവിലൻെറ സ്ഥാനം തെരുവിലായി  കരളു നോവും കദനത്താൽ കനിവു തേടിയടുത്തു കർണ്ണകിയോട്  കാലശേഷം ജീവിതത്തിനായി  കർണ്ണകിയുടെ ചിലമ്പുമായി  കോവിലൻ മധുരയ്ക്കു പോയി  കാവൽ പട്ടാളക്കാർ പിടിച്ചു  കവർന്നതെന്ന് കരുതിയ കാൽചിലമ്പുമായി  കൽതുറങ്കിൽ അടച്ചു കോവിലകനെ  കാര്യമറിഞ്ഞു വന്ന കണ്ണകി  കോപത്താൽ വലിച്ചെറിഞ്ഞു  ചിലമ്പും പിന്നെ  ശപിച്ചിതു മധുരയെ കരിഞ്ഞു കനൽക്കട്ടയാവട്ടെയെന്ന്  കഞ്ചുകത്തിൽ നിന്നും പറിച്ചെറിഞ്ഞു  കണ്ണകി മുലയൊന്ന്  കണ്ടറിഞ്ഞ്  കേട്ടറിഞ്ഞ് കണ്ണുനീർ വാർത്തു കൊണ്ട്  കദനകഥയതു മഹാകാവ്യമാക്കി  കവി ഇളങ്കോവടികൾ  കാല...

ഗാനം

ഗാനം നീ എന്നെ മറന്നാലും  മറക്കില്ല ഒരിക്കലും  ഉള്ളിൻെറ ഉള്ളിൽ കരുതുന്നു  വസന്ത പുഷ്പമായി  എന്നിൽ വിരിയും  ഓരോ മന്ദഹാസവും  നിനക്കുള്ള സമ്മാനമല്ലോ  അറിയുക മറക്കാതിരിക്കുക  വെറുപ്പിൻെറ മുള്ളുകൾ  ഒരിക്കലും വിതക്കാതെയിരിക്കുക  മാനത്തു മിന്നും താരപ്പൊലിമകൾ  നീയും കാണുന്നില്ലേ നിനക്കായും എനിക്കായും  ഉള്ള പ്രണയസമ്മാനമല്ലോ  ജീ ആർ കവിയൂർ  16 10 2022

ഗാനം

ഗാനം  ഏതോ വിഷാദം ഉള്ളിൽ ഉറങ്ങിയുണര്ന്നൊരു നേരം  നീയല്ലാതെ ഇല്ലൊരു മുഖമെന്നിൽ തെളിയുന്നു , മറവിക്ക് മുടിവുണ്ടോ   എന്നാത്മ നൊമ്പരങ്ങൾക്ക്  തീരമുണ്ടോ  അലകടലലെത്താത്ത  തീരമുണ്ടോ  എൻ അഴലിന് തീരമുണ്ടോ ഏതോ വിഷാദം ഉള്ളിൽ ഉറങ്ങിയുണര്ന്നൊരു നേരം  നീയല്ലാതെ ഇല്ലൊരു മുഖമെന്നിൽ തെളിയുന്നു , മറവിക്ക് മുടിവുണ്ടോ   അണയും മുൻമ്പേ ആളിക്കത്തും  എണ്ണ തീരുന്ന വിളക്ക് അല്ലോ  ഈ ജീവിതമിപ്പോൾ  അറിയുന്നുണ്ടോ  നീയറിയുന്നുണ്ടോ പ്രിയനേ ഏതോ വിഷാദം ഉള്ളിൽ ഉറങ്ങിയുണര്ന്നൊരു നേരം  നീയല്ലാതെ ഇല്ലൊരു മുഖമെന്നിൽ തെളിയുന്നു , മറവിക്ക് മുടിവുണ്ടോ   ജീ ആർ കവിയൂർ 13 10 2022

ഉൾനൊവ് (ഗസൽ)

ഉൾനൊവ് (ഗസൽ) ഉള്ളിലെ ഉള്ളിലെ  നൊമ്പരങ്ങളിന്നു ആരോടു പറയും പ്രിയതേ  ഉരുകി ഒഴുകും  മഞ്ഞിൻ കണങ്ങൾ  ജലധിയായി മാറുന്നു  മിഴിനീർ കണക്കെ  താപമകറ്റുന്നു  നിന്നോർമ്മ  പൂത്താലം ഏന്തി  വന്നു നിൽക്കുന്നു  പുഞ്ചിരി പൂവുമായ് നിലാക്കുളിർ  വാനിലുദിച്ചത് പോലെ  നിൻ നിഴൽ തണലിൽ  ഇള വേൽക്കുവാൻ  വല്ലാത്ത മോഹം  ഇളനീരിൻ മധുരിമ  പ്രണയാക്ഷരങ്ങൾ  മധുര നോവായ് പടരുന്നു  ജീ ആർ കവിയൂർ  12 10 2022

ഹനുമൽ കീർത്തനം

ഹനുമൽ കീർത്തനം  പുഷ്പരഥമേറി വന്ന  പത്മദള ശോഭിതാ പാവന നന്ദന ഭഗവാനെ  പതിവു പലവട്ടം രാമനാമ മന്ത്രത്താൽ മനസ്സിലിട്ട്  മദിക്കുവാനേ രാമദാസാ മരണമില്ലാത്തവനേ ഹനുമാനെ  മംഗള ദായക കവിയൂർ നിവാസാ നിത്യം നിന്നെ ഭജിക്കും  ഭക്തനെ സങ്കടക്കടൽ  കടത്തി മുക്തിമാർഗ്ഗം  കാട്ടുവോനെ ആഞ്ജനേയ  രാമ രാമ രാമ ശ്രീ രാമ രാമ രാമ  രാമനാമമല്ലാതെ മറ്റൊന്നുമില്ല  രായകയറ്റുവാനായ് യെന്നും  മനസ്സാൽ അറിഞ്ഞു രാപകലില്ലാതെ  മന്ത്ര ധ്വനിയാൽ ജീവിപ്പോനെ  കേസരീ നന്ദനാ നീയേ തുണ    ജീ ആർ കവിയൂർ  12 10 2022

പ്രിയതേ

പ്രിയതേ ഒരുപാട് ഓർമ്മ വന്നു നാം പിന്നിട്ട വഴികളും ആ ചൂള മരചോടും അതിൻ ചുവട്ടിലുള്ള കാത്തിരിപ്പും മണിമുഴക്കങ്ങളുടെ കാതോർപ്പുകളും നമ്രശിരസ്‌ക്കയായ്   നെഞ്ചിടിപ്പുമായ് വന്നടുക്കും  മന്ദസ്മേരമേ അഴകേ നിൻ പാദത്തോളമിഴയും കാർകുന്തലവും അതിൽ  ചൂടിയ മുല്ലപ്പൂവിൻ്റെ ഗന്ധവും വാലിട്ടെഴുതിയ മിഴികളിൽ  കവിത തുളുമ്പുമക്ഷര പ്രണയവും ഇന്നുമെന്നെ ഒരു കവിയാക്കി  മാറ്റിയല്ലോ നിന്നോർമ്മകളാൽ ഇതൊക്കെ മറക്കുവാനാവില്ല ഈ ജന്മത്തിലും വരുമോ അറിയില്ല ഇനി ജന്മജന്മങ്ങളും പ്രിയതേ ജീ ആര് കവിയൂർ 11 10 2022

ഉള്ളറിവ്

ഉള്ളറിവ്  നാന്മറ ചമച്ചൊരു  നാരായത്തിൻ നാവിൽ  നാരായണൻെറ നാമം  നിറയുന്നതു് കണ്ടു മനം  നേരിൻെറ നെരിപ്പോട്ടിൽ  നീറിയുരുകുമൊരു അക്ഷര  പെരുമ കണ്ടിട്ട് മനതാരിൽ   പെരുത്ത ഭക്തിയുണർന്നു  ജനിമൃതി തേടുന്ന വീഥികളിൽ  ജപിക്കുക ഗുരുവിൻ പദം  വേറെ ഏറെ വേണോ  അരുളിയവ അരിയിലെഴുതിയും  പൂഴിമണ്ണിൽ വരച്ചും പഠിച്ചും മുന്നേറുമ്പോളകകണ്ണുകൾ  തുറന്ന അറിയേണ്ടവ അറിയുമ്പോൾ  അറിയുന്നു നാം എത്ര നിസ്സാരരെന്നു  വെളിവാകുമ്പോൾ മനമൊരു ശാന്തി തേടുന്നതുപോലെ  'ഓം സഹനാ വവതു സഹനൗ ഭുനക്തു സഹവീര്യം കരവാവഹൈ തേജസ്വിനാവദിധമസ്തു  മാ വിദ്വിഷാവഹൈ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ' ജീ ആർ കവിയൂർ

പുനർജനിക്കായ് കാത്തിരിക്കാം

പുനർജനിക്കായ് കാത്തിരിക്കാം പൂവിരിഞ്ഞു നിൻ പുഞ്ചിരിയാലെ വണ്ടണഞു തേൻ നുകരുവാനായ്  ചെണ്ടുലഞ്ഞു ചുംബന കമ്പനത്താലെ  ഗന്ധം നുകർന്ന് കാറ്റ് അകന്നു  നാണത്താൽ മുഖം കുനിഞ്ഞു  കാൽ വിരലുകൾ കളം വരച്ചു  ഹൃദയം മിടിച്ചു പ്രണയത്താലോ  പ്രാണനിൽ വിടരും പ്രണയാക്ഷരങ്ങൾ  മൗനമായി ശ്രുതി മീട്ടി മാനസ വീണ  അലയടിച്ചു സംഗീത ധാര  മിഴികൾ നിറഞ്ഞൊഴുകി വിരഹത്താലെ  കാലം നമ്മേയകറ്റിയല്ലോ  വിധിയുടെ വിളയാട്ടം ഏത്ര ക്രൂരം  കാത്തിരിക്കാമിനിയൊരു ജന്മത്തിൻ്റെ  മൃദു സ്പർശ നത്തിനായി ജീ ആർ കവിയൂർ 08 10 2022

ദശമി നാളിൽ

ദശമി നാളിൽ ദിവ്യ ദർശനം നൽകും  ദുർഗ്ഗേ ദുരിതനിവാരണി ദയാപരെ ദശപുഷ്പ ദൂപ ദീപ ദ്രവ്യങ്ങളാലേ  ദേവി മഹാത്മ്യ മന്ത്രാർച്ചന നൽകുന്നേൻ മധുകൈടവ ഭജ്ഞിനി വിഷ്ണുമായായ്  മഹിഷാസുരൻ മർദ്ധിനി ലക്ഷ്മിയായ് ശുംഭ നിശുംഭ നിഗ്രഹേ സരസ്വതിയായും ത്രിലോക രക്ഷകി നീ പണ്ട് അനുഗ്രഹിച്ചില്ലേ ത്രയംഗങ്ങളാം ദേവി കവചവും അർഗള സോത്രവും ദേവി കീലകവും നവാക്ഷരീ മന്ത്രത്താലും പൂജിക്കുന്നേൻ അടിയൻ്റെ ജന്മ ദുഃഖങ്ങളകറ്റുക അമ്മേ ജീ ആർ കവിയൂർ 03 10 2022

ചുറ്റുവിളക്കുകൾ ഉണർന്നു

ചുറ്റുവിളക്കുകൾ  സന്ധ്യാംബരത്തെ നോക്കി കൺചിമ്മി ഉണർന്നു  അവളുടെ കവിളുകളിൽ ലാലിമ പടർന്നു  പ്രദക്ഷിണവഴിയൊഴിഞ്ഞു നിലാ ചന്ദ്രൻ ഉദിച്ചു  ചിരിതൂകി നിന്നു വാനിൽ  പ്രതീക്ഷയോടെ കാത്തിരുന്നു  എന്തേ അവൻ വന്നീല്ലാ ചുറ്റുവിളക്കുകൾ  സന്ധ്യാംബരത്തെ നോക്കി കൺചിമ്മി ഉണർന്നു  അടങ്ങാത്ത മോഹത്തിൻ  തിരയടിച്ചു കടലല ആർത്തു തേങ്ങി  കരയെ പുണർന്ന കന്നു  ചുറ്റുവിളക്കുകൾ  സന്ധ്യാംബരത്തേ നോക്കി കൺചിമ്മി ഉണർന്നു  ജീ ആർ കവിയൂർ  08 10 2022

സുഖമായി കഴിയുക

സുഖമായി കഴിയുക കണ്ണുകളിൽ നിറയുന്നു  കനവായി നീയായിരം  നിനവോളമെത്തുമ്പോഴേക്കും  എവിടെപ്പോയി മറയുന്നു  നിൻ സിന്ദൂരരേഖയിൽ  ഒളിമിന്നും വർണ്ണങ്ങൾ  സായംസന്ധ്യയുടെ കിരണമായ് കുളിർകാറ്റായി വസന്തമായ് മാറുവാൻ അനുദിനം  കൊതിക്കുമ്പോളെന്തേ  മേഘ  കീറൽ മറയുന്ന  ചന്ദ്രികയായ് മാറുന്നു നീ  എത്രനാളിങ്ങനെ  ഓർമ്മകളിൽ മാത്രമായ് കഴിയുമെന്ന് അറിയില്ല  എവിടെയായിരുന്നാലും നീ  സുഖമായി കഴിയുക ഓമലേ  ജീ ആർ കവിയൂർ  07 10 2022

എന്നും നിറയുന്നു പ്രിയതേ

എന്നും നിറയുന്നു പ്രിയതേ  നിന്നിലെ മണ്ണിൻ  മണം അറിഞ്ഞു  നിന്നിലെ നദിയിൽ  ഒഴുകിയിറങ്ങി  നിന്നിലേ കണ കണങ്ങളിൽ  ലയിച്ചു തീരാൻ  വല്ലാതെ മോഹം ഉദിക്കുന്നു  മലരിൽ മലരാം നിൻ  ചുണ്ടുകളിലെ ചുംബനമായി  കമ്പനമായി പടരാൻ വെമ്പുന്നു  ചിന്തകളിൽ നീ മാത്രം  ചിതലരിക്കുവോളവും ചിതയിലെരിയുവോളവും  പുനർജനിയായ് നീ മാത്രം  എന്നും നിറയുന്നു പ്രിയതേ  ജീ ആർ കവിയൂർ  07 10 2022

മുഖം മറയ്ക്കല്ലേ

മുഖം മറയ്ക്കല്ലേ മനസ്വിനി നീയെന്നും  മുഖം മറച്ചാലുമെൻ  മനസ്സിന്റെ ഉള്ളിൽ  മന്ദാരമായ് വിടരുന്നു  മാനസ ക്ഷേത്രത്തിൽ  മായാതെ നിൻ രൂപം  മങ്ങാതെ നിത്യം  ഞാൻപൂജിക്കുന്നു . നിൻ മന്ദഹാസ പ്രസാദം  മറക്കാതെയിരിക്കുന്നുയിന്നും മരിച്ചാലും മായാത്ത നിൻ ഓർമ്മകളായ് പുനർജനിക്കുന്നു . ജീ ആർ കവിയൂർ  07 10 2022

അനുഗ്രഹിക്കേണമേ

അനുഗ്രഹിക്കേണമേ  ഓർക്കുന്നു നിന്നെ ഞാനെന്നും  ഒഴിയാതെരിക്കട്ടെ മനതാരിൽ  ഓമൽ ചിന്തകളാൽ നിറയട്ടെ  ഒഴുകി വരട്ടെ നിൻ നാമം നാവിൽ  അമലേ വിമലേ ദേവി  ആത്മ സംരക്ഷകേ ആലംബ ദായിനി അമ്മേ  അവിടുത്തെ കൃപയില്ലാതെ  മറ്റൊന്നില്ലയെനിക്കാശ്രയം  അഷ്ടൈശ്വര്യ സിദ്ധികളൾ അരുളണമേ  ജഗദംബികേ  അകലെ നീ എന്നുമെന്നെ  അനുഗ്രഹിക്കേണമേ അമ്മേ  ജീ ആർ കവിയൂർ  06 10 2022

താരക രൂപിണി

അമ്മേ ശരണം ദേവീ ശരണം  അമ്മേ ശരണം ദേവീ ശരണം  താരക രൂപിണി  താരകാസുര നിഗ്രഹേ തിങ്കൾ കലാധര വല്ലഭേ തങ്കവിഗ്രഹേ തൃനയനേ  തത്ത്വമർത്ഥ സ്വരൂപിണി  തത്ത്വാധികായൈ ദേവി  ത്രിമൂർത്തികൾ പൂജിതേ  ത്രിപുരേ ശ്വൈരിയേ അമ്മേ  താമ്പൂലാദി ദ്രവ്യങ്ങളുമൊന്നൊരുക്കി   തപമെത്ര ചെയ്തു ഞാൻ ദേവി  തായേ നീ വന്നീടുകയിങ്ങു തന്നീടുക താങ്ങും തണലുമമ്മേ  അമ്മേ ശരണം ദേവീ ശരണം  അമ്മേ ശരണം ദേവീ ശരണം  ജീ ആർ കവിയൂർ 05 10 2022

ദുർഗാഭഗവതി

ദുർഗാഭഗവതി  അഷ്ടമി നാളിലായ് ഇഷ്ടദേവതയാം ഇരട്ടകലങ്ങ് വാഴും ദേവി നിൻ  ഈരടി പാടുവാൻ മനം തുടിച്ചു  വല്ലാതെ മനം തുടിച്ചു  എന്നാലിന്നു നവമിയിൽ നിൻ നടയിലെത്തി തൊഴുതു വലംവച്ചു  നിന്ന് അപദാനങ്ങൾ പാടുവാൻ  കരുത്തു നൽകിയില്ലേ ദുർഗ്ഗേ  ദുഃഖ നിവാരിണി നീ  തുണയായി നിത്യമീ കൊച്ചു കലാകാരനാം മെനിക്കു ശക്തി നൽകിയില്ലേ  അമ്മേ ഇരട്ടകലങ്ങു വാഴുമമ്മേ  ജീ ആർ കവിയൂർ 04 10 2022

ജഗജനനീ ശരണം

ജഗജനനീ ശരണം  അമ്മേ അമ്മേ ശരണം  ദേവി ദേവീ ശരണം  ജഗ ജനനി അമ്മേ ശരണം അരുണകിരണ പ്രഭ ചൊരിയും  അക്ഷിയാർന്നവളേ അമ്മേ അഴലാറ്റി തരിക അംബികേ അണയാതെ കാത്തു കോൾകെൻ അകതാരിലെ ആത്മ ജ്യോതി  അമ്മേ അമ്മേ ശരണം  ദേവി ദേവീ ശരണം  ജഗ ജനനി അമ്മേ ശരണം അവിടുന്ന് ഉഗ്രരൂപിണിയായി  അസുരനാം മധു കൈടവനെ  അവനിയിൽ നിന്നുമകറ്റി   അടവിയിൽ സുഖ ശാന്തി നൽകി നീ ആത്മജ്ഞാനത്തിൻ പൊരുളല്ലോ നീ  അമ്മേ അമ്മേ ശരണം  ദേവി ദേവീ ശരണം  ജഗ ജനനി അമ്മേ ശരണം ആടി നീയാടിയങ്ങും രുധിര കലിയോടെ  അഴിയാത്ത കോപമകറ്റാൻ വന്ന രുദ്രനെ  അവിടുത്തെ കാലടിയിലമർത്തി  അതറിഞ്ഞു ശിശുവായി മാറിയ ശിവനുടെ  ആപധുയകറ്റി നീ നന്മ മുലനൽകിയില്ലേ  ആപൽ ബാന്ധവേ സകലതിനും പൊരുളെ  അമ്മേ അമ്മേ ശരണം  ദേവി ദേവീ ശരണം  ജഗ ജനനി അമ്മേ ശരണം  ജീ ആർ കവിയൂർ 02 10 2022

വേദന

വേദന തോലുകൾ വലിച്ചു മുറുക്കി  താളം പിടിച്ചു കൈകൾ  തബലയുടെ പെരുക്കങ്ങളിൽ  തേങ്ങിയ ഹാർമോണിയവും  തോന്നലുകൾ അയഞ്ഞു  തൊണ്ടയിലെ സംഗീതം   തിരയടിച്ചുയർന്നു  തലയിളക്കി ആസ്വദിച്ച സദസ്സ്  തഴുകിയകന്ന തൂലികയുടെ തരിപ്പാർന്ന വിരലുകളിലുടെ  ഗസൽ പിറന്നു നോവോടെ ജീവിതത്തിൻ കഥ പറഞ്ഞു ജനമറിയുന്നുണ്ടോ കവിയുടെ വേദന  ജീ ആർ കവിയൂർ  03 10 2022

മനസ്സിൻ ആഴങ്ങളിൽ

മനസ്സിൻ ആഴങ്ങളിൽ ശ്രാവണം പെയ്തിറങ്ങി മനസ്സിൻ ആഴങ്ങളിൽ നനഞ്ഞൊട്ടിയ ദേഹത്ത് അഗ്നി പടർന്നു കയറി ചിലങ്ക കിലുക്കങ്ങളൊടെ മഴ തുള്ളികളിൽ വീണുടഞ്ഞു മോഹങ്ങൾ ഉറങ്ങാതെ കിടന്നു എങ്ങനെ മിഴികളിൽ സ്വപ്നം നിറയും പറയുവാനാവാതെ പലവുരു പലർമുന്നിൽ വീർപ്പുമുട്ടി നിൽക്കും നേരം ഹൃദയം കൈവിട്ടു പോകുമോയറിയില്ല ശ്രാവണം പെയ്തിറങ്ങി മനസ്സിൻ ആഴങ്ങളിൽ നനഞ്ഞൊട്ടിയ ദേഹത്ത് അഗ്നി പടർന്നു കയറി ജീ ആർ കവിയൂർ 01 10 2022