Posts

Showing posts from June, 2022

പണയം വെക്കാനാവാത്തത്

പണയം വെക്കാനാവാത്തത് നീ നടന്നിടത്തെല്ലാം  കാറ്റു പെയ്യിച്ചു  പൂമഴ ...!! നിൻ പുഞ്ചിരി എന്നിൽ നിലാവ് വിരിയിച്ചു നിമിഷങ്ങൾക്കു വാചാലത നിൻ തെരുവീഥിയിലൂടെ നടന്നു ഞാൻ എൻ വഴി മറന്നുവല്ലോ നിന്റെ പേരു ഉരുവിട്ടു ഉരുവിട്ടു ഞാൻ എന്റെ പേരു തന്നെ മറന്നുവല്ലോ ഞാൻ ചില നോവുകളൊതുക്കി നീ അറിയാതെ എൻ ഹൃദയത്തിലായി നമുക്കിടയിലായി ഉള്ള നിഴലിൽ പോലും മൗനത്തിനു വശ്യത,  ഇതോ പ്രണയം  പണയം വെക്കാനാവാത്ത വിലയേറിയ അനുഭവം  ജീ ആർ കവിയൂർ 30 06 2022

സത്യമായ പതിനെട്ടാം പടി ശരണം

സത്യമായ  പതിനെട്ടാം പടി ശരണം ഇരുമുടിക്കെട്ടുമേന്തി ഒരുപടി ചവിട്ടുമ്പോൾ പരബ്രഹ്മമെന്നു ഭജിച്ചീടുന്നു. പരമപവിത്രമായ പടിരണ്ടിൽ കയറുമ്പോൾ ഗൂരുവെന്നും വായുവെന്നും നമിച്ചീടുന്നു. ബ്രഹ്മവൃതത്തോടെ മൂന്നാം പടി ചവിട്ടുനമ്പോൾ ബ്രഹ്മാദികളെ സ്മരിച്ചു  തൊഴുന്നു.  നാലാം പടി ഏറുമ്പോൾ  നാലുവേദസാരമെന്ന് നമസ്കരിക്കുന്നു അഞ്ചാം പടി ചവിട്ടുമ്പോൾ  പഞ്ചഭൂതങ്ങളെ മനസ്സിൽ ഉറപ്പിക്കുന്നു പടിയാറിൽ കയറുമ്പോൾ അറുമുഖനെന്നുറയ്ക്കുന്നു.  ഏഴാം പടിയിയേറുന്നേരം സപ്തർഷികളെന്നു നിനച്ചീടുന്നു. പടിയെട്ടു  ചവിട്ടുമ്പോൾ  അഷ്ടദിക് പാലകന്മാരെ മനസ്സിൽ കാണണം ഒമ്പതാം പടിയിൽ നവഗ്രഹാദികളേയും ഭജിച്ചു പത്താം പടിയിൽ കയറവേ ദശാവതാരമെന്നുളളിൽ സ്മരിച്ചിട്ടുന്നു പതിനൊന്നാം പടിയിൽ ചവിട്ടുമ്പോൾ പരദേവതമാരെ ഭജിച്ചീടുന്നു. പന്ത്രണ്ടാം പടി ചവിട്ടുമ്പോൾ  ദ്വാദശാത്മാക്കളെ ഉളളിൽ നമിച്ചിട്ടുന്നു പതിമൂന്നാം പടിയിൽ  പരശുരാമാദികളെ സ്മരിച്ചിട്ടുന്നു പതിനാലാം പടിയെരുന്നേരം ശ്രീ രാമാദികളെ മനം തൊട്ടു വണങ്ങീടുന്നു. പടി പതിനഞ്ചിൽ കാൽ ചവിട്ടുമ്പോൾ കൈലാസമെന്ന് അകതാരിൽ അറിഞ്ഞീടുന്നു. പതിനാറാം പടി തന്നിൽ ചവിട്ടുമ്പോ...

സംഘ ഗാനം

സംഘഗാനം  ഭാസുര ഭാരത് നഭസ്സിൽ നിന്നും  ഭാസ്ക്കര കിരണങ്ങളുണരുകയായ് ഭരതനും രാമനും കൃഷ്ണനും  രമണൻ വെച്ചു പോയങ്ങു അനേകം  ഭക്തരാം ദേശ പുരുഷകേസരികളും ഭാരതാംബതൻ വീരപുത്രികളുവിടെ ഭഗത് സിംഗും ഝാൻസിറാണിയും സുഭാഷുമിവിടെ ഭക്തിയും മുക്തിയും കലകളും ശാസ്ത്രവും  ഭൗതികതയുടെ ഉന്നതിയിൽ അയച്ചതു അംബേദ്ക്കറും അബ്ദുൽ കലാമുമിവിടെ ഭഗവത്ഗീത പാടിയും പഠിപ്പിച്ചും വിശ്വമെന്നുറപ്പിച്ചതും  ഭാരതത്തിൽ ജനിച്ച നാമോരോരുത്തരും ഭാഗ്യവാന്മാർ  കേരളമെന്നു കേൾക്കുമ്പോൾ  കളകളാരവമുതിരും പുഴകളും  പുണ്യരാം ശ്രീശങ്കരനും ശ്രീനാരായണനും  അയ്യങ്കാളിയും ശ്രീചട്ടമ്പിസ്വാമിതിരുവടികളും  തിരി തെളിയിച്ചിരുന്നു നവചേതനയുടെ വിത്തുവിതച്ചു നമ്മൾ തൻ മനസ്സിലും പ്രവർത്തിയിലും  ശ്രമിക്കാം നമിക്കാൻ ഈ മണ്ണിനെ പുണ്യ പുരാണങ്ങൾ പിറന്ന നാടിൻെറ പുനർജനിക്കുക കാത്തിരിക്കാം  വന്ദേ ഭാരതാംബേ വന്ദേ മ്മ മലയാളമേ  വന്ദേ ഭാരതാംബേ വന്ദേ മ്മ മലയാളമേ  ജീ ആർ കവിയൂർ  28 06 2022

ഗാനം

ഗാനം  പൂർണേന്ദു മുഖിയാം സഖീ  നിന്നെ കണ്ടു ഞാനെന്നിലെ ഋതു പർണശാലയാം ഹൃത്തടത്തിലായ്   കനവിൻെറ കൊട്ടാര കെട്ടിൽ  മലർമാലകൾ കൊരുത്തു വിരൽത്തുമ്പിൽ വിരിച്ചു  അക്ഷരപ്പൂവാൽ കവിത  എഴുതി പാടുമ്പോൾ  എവിടെ നിന്നോ വന്നൊരു  പൂങ്കുയിലതു ഏറ്റുപാടി  വസന്തത്തിൻ സുഗന്ധത്തോടൊപ്പം  ജീ ആർ കവിയൂർ  26 06 2022

കണ്ണാ കനിയണേ

കണ്ണാ നിന്റെ കുഞ്ഞിക്കാൽ  കണ്ടു തൊഴുവാനെറെ  കൊതിയോടെ നിൻ നടയിൽ  കൈകൂപ്പി കണ്ണടച്ചു നിൽക്കുമ്പോൾ  കഴുത്തിൽ തെച്ചിപ്പൂമാല ചാർത്തി  കായാമ്പൂ മേനിയഴക്  കിങ്ങിണി തരിവള മോതിരമണിഞ്ഞ് കരത്തിലെ പൊന്നോടക്കുഴലുമായ് കളിയാടി എൻ മനസ്സാകെ  കുളിർത്തുവല്ലോ, എന്നിലെ  കാളിയനാകുമഹന്ത എങ്ങോ  കടന്നുകന്നുവല്ലോ കണ്ണാ  കാലങ്ങളായി കലർപ്പില്ലാതെ ഭക്തിയാൽ  കരുത്താർന്ന നിന്നാശ്രീതരാം  കവികളോക്കെ, എഴുതി പാടിയില്ലേ  കനിയുക എന്നിലും  കവിതകൾ ഭഗവാനേ കണ്ണാ ഗുരുവായൂരപ്പാ  ജീ ആർ കവിയൂർ  28 06 2022

ചൊവ്വല്ലൂരിനു വിട

ചൊവ്വല്ലൂരിനു വിട  ഇനി *സ്വപ്നാടനം^ തുടരാം  കലാദേവതേ നിനക്കു അർപ്പിച്ച  ഒരുപിടി കാവ്യ സുമങ്ങൾ  ചൊവ്വല്ലൂരിനെ ചൊവ്വോടെ സ്മരിക്കാം  "ആകാശത്തെ പറവകൾ വിതക്കാറില്ല കൊയ്യാറില്ല " നമ്മൾ തൻ ജീവിതത്തിൽ എത്രയോ  "അലയടിക്കും" പാട്ടുകൾ  സമ്മാനിച്ചു കടന്നു വന്നുവെങ്കിലും  ഇന്നും ഭക്തിയൃാ ഓർക്കുന്നു  "പഴനിമലക്കോവിലിലെ പാൽക്കാവടി " ആപാവന പുണ്യ പരേതാത്മാവ്  "മാനത്തെ കോലോത്തെ" പാട്ടുകൾ  എഴുതി വിരാചിക്കട്ടെ നമ്മുടെ മനസ്സുകളിലായ്  "പ്രിയ സഖി രാധേ " നിനക്കും ഓർമ്മയുണ്ടോ ഈ തൂലികയിലൂടെ തുമ്പിൽ വിരിഞ്ഞ "ഒരു വാക്കുപോലും"  മൂവായിരത്തിലേറെ ഗാനങ്ങൾ കൈരളിയുടെ മനസ്സിനു തന്ന  ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിമാഷിനു എന്റെ ആത്മ പ്രണാമം  ജീ ആർ കവിയൂർ   27 06 2022

ഓംങ്കാരേവരാ ശങ്കരാ

ഓംങ്കാരേവരാ ശങ്കരാ ഓം നമഃ ശിവായ  ഓം നമഃ ശിവായ ദാരിദ്ര്യദുഃഖ ദുരിത ശമനാ വൈക്കത്ത് ഉല്ലലയിലമരും  ഓംങ്കാരേശ്വര ശങ്കരാ തൊഴുന്നേൻ ഓംങ്കാമേശ്വരാ ശങ്കരാ തൊഴുന്നേൻ  വിശ്വദർശന ചക്രവാളത്തിലെ  സൂര്യതേജസ്സായ സാക്ഷാൽ  ശ്രീനാരായണ ഗുരുസ്വാമി  കണ്ണാടിയിൽ ചന്ദന ത്താൽ   ഓങ്കാരമെഴുതി  ബ്രഹ്മഗായത്രി  ജപിച്ചു പൂജിച്ചു പ്രതിഷ്ഠിച്ചുവല്ലോ  വ്യാഴാഴ്ച വന്നു നിൻടയിൽ  വിളക്കു പൂജ തൊഴുതു മടങ്ങുവാൻ  ഭാഗ്യമുണ്ടായല്ലോ ഭഗവാനെ  ഭഗവൽ പാദങ്ങളിലർപ്പിക്കുന്നിതാ  പഞ്ചാക്ഷരി മന്ത്രം  ഓം നമഃ ശിവായ  ഓം നമഃ ശിവായ   ജീ ആർ കവിയൂർ  26 06 2022

എന്നിലേക്ക്‌ ഒടുങ്ങട്ടെ

എന്നിലേക്ക്‌ ഒടുങ്ങട്ടെ ഞങ്ങളുടെ ഇടയിലായ്  ചലിക്കുന്ന നിഴലുകൾ ഗർജിക്കുന്ന മൗനവും പഴകിയ പ്രണയ ലേഖനം മങ്ങിത്തുടങ്ങിയ കൈപ്പട എൻ ജീർണ്ണിച്ച ജീവിത യാനം എന്നെ വേട്ടയാടി നിന്നോർമ്മകൾക്കിന്നും പുതു വസന്ത സുഗന്ധം ഞാനിരുന്നു നിൻ ചിന്താപൂക്കളിറുത്തു മാനസകോവിൽ പൂജാക്കായ് നീയും അവൾക്കും ഇടയിൽനിന്നകന്നു ഞാൻ എന്നിലേക്ക്‌ ഒടുങ്ങട്ടെ ജീ ആർ കവിയൂർ 26 06 2022

നേരിന്റെ നെഞ്ചു കീറി

നേരിന്റെ നെഞ്ചു കീറി നേരിന്റെ നെരിപ്പോടിൽ  നീർമിഴികൾ തുളുമ്പി  നാവു വറ്റിവരണ്ടു  നെഞ്ചിലേക്ക് ഇറങ്ങി  നോവിന്റെ  ആത്മരതി  നാലാളു കൂടുന്നിടത്തും നാമങ്ങൾക്ക് അപചൃുതി  നെരിയാണി കുതിപ്പിൽ  നടന്നുതീരാത്ത കയറ്റം  നാഴികൾ വിനാഴികകൾക്ക്  നിറവേറ്റവേ അറിഞ്ഞു  നിമിഷങ്ങൾ വർഷങ്ങളായ് നന്മകളൾക്കു മുറിവേറ്റു  നനഞ്ഞയിടം കുഴിച്ചു  നെറിയില്ലാതായി ആകെ  നാരായണ നാമങ്ങളുയർന്നു  നിലവിളികളുച്ചത്തിലുയർന്നു  നിലവിളക്കും പടർന്നു കത്തി  നിഴലുകൾ അടുത്തുമെല്ലേ  നിദ്രയാർന്നു കൺപോളകളിൽ  നിറംമങ്ങി തുടങ്ങി ഇരുൾ പരന്നു  നിത്യശാന്തിയാളം മൗനം കനത്തു  ജീ ആർ കവിയൂർ  25 06 2022

मेरी आवाज़ सुनो, प्यार के राज़ सुनोകൈഫി ആസ്മിയുടെ രചനയുടെ പരിഭാഷ ചിത്രം നനിഹാൽ

मेरी आवाज़ सुनो, प्यार के राज़ सुनो കൈഫി ആസ്മിയുടെ രചനയുടെ പരിഭാഷ  ചിത്രം നനിഹാൽ എൻമൊഴി കേൾക്കുക സ്നേഹത്തിൻ ഈണം കേൾക്കുക എൻമൊഴി കേൾക്കുക എന്റെ നെഞ്ചിലായ് അലങ്കരിച്ച ഒരു പുഷ്പം അതിൻ പ്രതിഛായിൽ ഞാനതു എൻ ഹൃദയത്തോട് ചേർത്തുവച്ചു ശ്രദ്ധിക്കു, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി ഞാൻ എൻ പ്രണയത്തെ കരുതുന്നു  എൻമൊഴി കേൾക്കുക സ്നേഹത്തിൻ ഈണം കേൾക്കുക എൻമൊഴി കേൾക്കുക ജീവിതകാലമുഴുവനായി വെറുത്തു കണ്ണുനീരിനെ നീഎന്തിന് മുങ്ങിത്താഴുന്നു എന്റെ സ്വപ്നത്തിൻ കണ്ണുനീരിലായ്  എന്നെ പോലെ ജീവിച്ചവരാരും  അവരൊരിക്കലും മരിക്കില്ല ക്ഷീണിച്ചവശനായി ഞാനൊന്നുറങ്ങിട്ടട്ടെ എന്തിനു നീ വിതുമ്പിടുന്നു ശ്രദ്ധിച്ചു കേൾക്കുക ഉറക്കത്തിലും ഉണർന്നിരിക്കുന്നത്  എൻമൊഴി കേൾക്കുക സ്നേഹത്തിൻ ഈണം കേൾക്കുക എൻമൊഴി കേൾക്കുക എന്റെ പ്രപഞ്ച കിഴക്കെന്നോ പടിഞ്ഞാറെന്നൊന്നില്ലല്ലോ എല്ലാ മനുഷ്യനും ചേർന്നു നിൽക്കും ആപരിചിതരായിർത്താൽ  തുറന്ന പുസ്തകം പോലെ കാണുമല്ലോ ഏതൊക്കെയോ പാതകൾ ഞാൻ താണ്ടുന്നുവോ അവ ഒറ്റക്ക് അലഞ്ഞു കഴിഞ്ഞ കാലത്തിലൂടെ ഇന്നോ , എത്രയോ മഞ്ചലുകൾ ഞാൻ കണ്ടു തിരിച്ചറിഞ്ഞു ആ കഴിഞ്ഞ കൊഴിഞ്ഞ പാതകളിൽ അല്ലയോ എൻ അന്തേവാ...

വാഴപ്പള്ളി തൃക്കയിൽ വാഴും മഹാവിഷ്ണു നമഃ സ്തുതേ

മൂവാറ്റുപുഴ ,വാഴപ്പള്ളി തൃക്കയിൽ മഹാവിഷ്ണുസ്തുതി         പലവാക്കു ചൊല്ലുന്നനാവേ നീ ! പതിയെയടങ്ങുകയത്രയോഗ്യം !  ഭഗവാന്റെ നാമം ജപിച്ചീടുക !    സാക്ഷിയാംതൃക്കയിൽ വിഷ്ണു ദേവ ! നാരായണന്നുടെ നാമം ജപിയ്ക്കുന്ന നാവേ നല്ലതു വരുത്തീടുക !  മനമേ  നേരോടറിഞ്ഞങ്ങു നേരത്തെ നിത്യമുണർന്നൊന്നു ചൊല്ലീടുക ! വിഷ്ണുതൻ നാമങ്ങളെത്രപുണ്യം   ! ചൊല്ലാം സഹസ്രംനാമങ്ങളും  ചൊല്ലൂ നിരന്തരം നാമങ്ങളും !  ചൊല്ലുള്ളതാം നൽ സഹസ്രനാമം ! "യസ്യ സ്മരണമാത്രേണ ജന്മസംസാരബന്ധനാത് . വിമുച്യതേ നമസ്തസ്മൈ: വിഷ്ണവേ ! പ്രഭവിഷ്ണവേ !  ഓം വിശ്വസ്‌മൈ നമ: ഓം നമോ ഭഗവതേ വാസുദേവായ  *ഓം നമോ* *വിഷ്ണവേ* *പ്രഭവിഷ്ണവേ*          ജീ ആർ കവിയൂർ      ****************

മേഘങ്ങൾ

മേഘങ്ങൾ  ഈ മേഘങ്ങളെ  ഞാനെറെ ഇഷ്ടപ്പെടുന്നു  ഇവകൾ ഒക്കെ മൗനമായി  എവിടെ നിന്നും വരുന്നു . ഇവകൾ എവിടേക്ക് പോകുന്നുവെന്നോ എവിടെയൊക്കെ ചെയ്യണമെന്ന്  മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടോ ആവോ  ഇവറ്റകളെ ജലം തെമ്മാടിയായി കരുതുന്നു.  എനിക്കോ ഇവകളുടെ നീക്കം  എന്തെന്നറിയില്ല വരും വെരാഴികളറിഞ്ഞു  പ്രവർത്തിക്കുന്ന പോലെ വലിയ ഭാരം ചുമന്ന് കൊണ്ടാണ് ഇവരുടെ സഞ്ചാരം  വ്യാകുല രായി ഇവർ ഭൂമിയുമായി ഇഴുകി ചേരുന്നു .. അൽപ്പായുസ്സുകളാമിവർ  അവരുടെ കർമ്മ ഫലങ്ങൾ  അനുഭവിച്ചു പെട്ടെന്ന് മുക്തരാകുന്നു ഈ മേഘങ്ങളെ ഞാനെറെ  ഇഷ്ടപ്പെടുന്നെന്നാൽ നിങ്ങളോ ?!! ജീ ആർ കവിയൂർ  25 06 2022

തട്ടേക്കാട് മഹാദേവ മഹാവിഷ്ണു ക്ഷേത്രം

തട്ടേക്കാട് മഹാദേവ മഹാവിഷ്ണു ക്ഷേത്രം  പെരിയാറിന്റെ തടത്തിലായ് പെരുമയാർന്ന തട്ടേക്കാട്ട്  ഹരിയും ഹരനും വാഴുന്നുവല്ലോ ഹനിക്കുന്നു തീരാ ദുഃഖങ്ങളൊക്കെയും ഭഗവാനെ ഭക്തർ തേടിയെത്തുമീ  പുണ്യ പുരാണ സങ്കേതത്തിൽ   പണ്ട് പരശുരാമനാൽ  പൂജിച്ചു പ്രതിഷ്ഠിച്ചത് നൂറ്റെട്ടു ശിവാലയങ്ങളിലൊന്നിതിൽ  നൂറുംപാലും കഴിക്കുവാനായ് വൃശ്ചികമാസമായില്യം നാളിലാത്ഭുതം കുട്ടമ്പുഴയാറു നീന്തി വരുന്നുവല്ലോ രാജവെമ്പാലയൊന്നിതു ഭഗവാനെ .. നിൻ പുണ്യമറിയുവാൻ  നിൻ നടയിലെത്തുന്നു  എൻ സുകൃതം , സദാശിവനെ സദാ കൃപ ചൊരിയേണമേ ഭഗവാനെയീയുള്ളവൻെറ കർമ്മ ദോഷങ്ങളൊക്കെയകറ്റി  മോക്ഷമാർഗ്ഗമെകീടെണേ ഭഗവാനേ  ജീ ആർ കവിയൂർ  24 06 2022

വേർപാടിൻെറ ഓർമ്മകളിൽ ( ഗസൽ)

വേർപാടിൻെറ ഓർമ്മകളിൽ ( ഗസൽ) വന്നുപോയോരാ  ഋതു വസന്തത്തിൻ  ഓർമ്മകളിലെന്നും   ഞാൻ കഴിയുന്നു (2) നിലാവോരങ്ങളിലായ്  എത്രയോ പരിഭവ പിണക്കങ്ങൾ  പറഞ്ഞു തീർത്തില്ലേ നാം  പറഞ്ഞു തീർത്തില്ലേ നാം  ഒന്നു തൊടാൻ  ഒന്നുരിയാടുവാൻ  ആവാത്ത  ദൂരത്തേക്ക്  നീ പോയി അകന്നില്ലേ (2) ജന്മ ജന്മാന്തരങ്ങളിൽ  ഇനിയെന്നു കാണും നാം  അറിയില്ല എന്തേയിന്നും  കൺമുന്നിൽ കാണുന്നു പ്രിയനേ..!! വന്നുപോയോരാ  ഋതു വസന്തത്തിൻ  ഓർമ്മകളിലെന്നും   ഞാൻ കഴിയുന്നു (2) ജീ ആർ കവിയൂർ 22 06 22

വെള്ളൂർ കുന്നത്തേശ്വര

ഓം നമഃ ശിവായ  ഓം നമഃ ശിവായ  ശിവപഞ്ചാക്ഷരിമന്ത്രത്താൽ  മുഖരിതമാം വെള്ളൂർ കുന്നത്തേശ്വരാ! നിൻനടയിൽനിൽക്കുമ്പോൾ  മനം,കൈലാസത്തിലെന്ന പോൽ! ഓങ്കാരത്തിൻവീചികളാൽ   ചിത്തംനിറഞ്ഞുകവിഞ്ഞു   മായികമാമൊരനർവചനീയമാ - മാനന്ദാനുഭൂതിയിലായ്മനം! കലർപ്പേറിക്കലുഷിതമാകും കർമ്മകാണ്ഡങ്ങളുടെ  പിരിമുറുക്കത്തിൽനിന്ന്, കാമ്യമായതിനെയറിഞ്ഞു  കൈകൂപ്പിനിന്നൂ ശൈവ! തണലിൽ ഞാൻ. ഓം നമഃ ശിവായ  ഓം നമഃ ശിവായ  ജീ ആർ കവിയൂർ  21 06 2022

നിൻ സാമീപ്യം (ഗസൽ )

നിൻ സാമീപ്യം (ഗസൽ ) നിന്നോർമ വന്ന് എൻ അരികത്ത് നിൽക്കുമ്പോൾ   കൊഴിഞ്ഞ ദിനങ്ങളുടെ  സുഗന്ധമറിയുന്നുവല്ലോ   നിൻ നിലാവിൻ ചാരത്ത് നിന്ന്  പുഞ്ചിരി പൂവിന്റെ  മാസ്മരികതയിലറിഞ്ഞു വസന്തത്തിൻ തലോടലുകൾ  നെഞ്ചിലാകെ   മേഘമൽഹാറിൻ  മിടിപ്പറിയുന്നുവല്ലോ  മിണ്ടാനാവാതെ നീ  വന്നു നിൽക്കുന്നതു വല്ലാതെ നോവിക്കുന്നു വല്ലോ സഖേ   ജീ ആർ കവിയൂർ  21 06 2022

ഗണപതിയെ തുണ

ഗണപതിയെ തുണ തുമ്പിക്കരമൊന്നുയുർത്തി തുമ്പമെല്ലാമറ്റുവോനേ തരിക നിത്യമനുഗ്രഹം തമ്പുരാനെ നീയെ തുണ വിജ്ഞാനങ്ങളാകും വേദങ്ങളൾ മോദമോടെ വ്യാസൻ തൻ വ്യസനം വഴിപോലെ നീക്കിയവനെ ദുർവാദളർച്ചനയാൽ ദൂരേയകലും താപമെല്ലാം ദേവർക്കും ദേവനാകും ദളപതിയാം ഗണപതിയെ തുണ മോദക പ്രിയനേ  മോക്ഷ മരുളണേ ആയുരാരോഗ്യത്താൽ ആമോദമേകിയനുഗ്രഹിക്കണമേ ശിവശങ്കരി സുതനെ ശരവണ സോദരനെ ശരണം നൽകി  ശക്തിയേകണേ ഭഗവാനെ.. ജീ ആർ കവിയൂർ 20 06 2022

ത്രിക്കവിയൂരിലമരും ഭഗവാനെ

ത്രിക്കവിയൂരിലമരും ഭഗവാനെ മല പോലെ വന്നത്  മഞ്ഞു പോലെയാക്കുക  കണ്ണേൽ കൊള്ളേണ്ടത്  പുരികത്തിൽ കൊണ്ട്  കർമ്മ ദോഷങ്ങളുടെ  കാഠിന്യം കുറച്ചു തന്നു  കാത്തുകൊള്ളണേ  തൃക്കവിയൂർ വാഴും  കപിവരനാം ഭഗവാനെ  രാമനാമം ജപിക്കുന്ന മനമേ  രായ കയറ്റുകയെന്നിലെ ഭഗവാനെ  രാമ ഭക്തനാം ഹനുമാനെ  രാമനാമം ഉള്ളോളം കാലം  ജീവിക്കുവാനുള്ള രാമവരം  ലഭിച്ചവനെ  ചിരംജീവനെ നമിക്കുന്നെൻ രാമ രാമ പാഹിമാം  ശ്രീ രാമ പാദം ചേരണേ  മുകുന്ദരാമ പാഹിമാം  ശ്രീരാമ ദൂതനെ പാഹിമാം  ശ്രീഅഞ്ജന  തനയാ നിരഞ്ജന പാഹിമാം  ജീ ആർ കവിയൂർ  19 06 2022

നിന്നോർമ്മകളിൽ

നിന്നോർമ്മകളിൽ ഏതോ വികാര വിപിനത്തിൽ  എഴുതി മായ്ക്കാനാവാത്ത വണ്ണം  ഉള്ളിൽ തീ മഴ പെയ്തു തോരാതെ   ഉടലാഴങ്ങളിൽ നോവു പകർത്തി  പുകയുന്ന മനസ്സിലൊരു കനാവായ് നീല നിലാവിൻ പാൽനുര ചിന്തി പരന്നുമെല്ലേ പവിഴപ്പുറ്റായി മാറി  പരാതികളില്ല പരിഭവമില്ല  നിന്നോർമ്മകളിൽ ജീവിക്കുമ്പോൾ  അകന്നുപോയ തിരികെ വരാത്ത  ദിനങ്ങളുടെ മാസ്മരികത വീണ്ടും  പുനർജനി തേടിയിരുന്നു വെങ്കിൽ അറിയാതെ ഓർമ്മകൾതൻ പീലിവിടർത്തി  ആഴങ്ങളിൽ നിന്നും മുത്തും പവിഴവും പെറുക്കി  അക്ഷര നോവാൽ തീർക്കുന്നുയിന്നും  ഒരു ഗീതകം പ്രിയതേ  ജീ ആർ കവിയൂർ  19 06 2022

ജീവിത താളം

ജീവിത താളം ഏഴരവെളുപ്പിനെയെഴുന്നേറ്റ് ഭൂമി തൊട്ടു തൊഴുതു വണങ്ങി  ഭ്രമങ്ങളൊക്കെ മനസ്സിലിട്ടു ഉരുട്ടി  നിലത്തടിച്ചും പലക മേലടിച്ചുേ നിലകളറിഞ്ഞു തഴമ്പു വീണു  കൈ ശുദ്ധിവരുത്തി വരുമ്പോൾ  തട്ടിയും മുട്ടിയും മുറുക്കിയ  തോൽകെട്ടി തലകളിൽ തട്ടിയും മുട്ടിയും വീക്കീയും  തലകൾ തട്ടിയും മുട്ടിയും  വലതലവും ഇടതലയും  കുരുക്കിട്ടു കുറ്റിയിൽ  കോർത്തു കെട്ടി വരിഞ്ഞ്  പെരുക്കങ്ങൾ പഠിച്ചു വരുമ്പോൾ  എത്രയോ തവണ കൊൽക്കൊണ്ടടി കൊണ്ട് തിടമ്പേറ്റും ഇടങ്ങളിൽ  തെണ്ടി നടന്നു വെയിലേറ്റ മഴകൊണ്ട് നനയാതെ ചെണ്ടയെ കൊണ്ട് നടന്നു  ഇടതടവില്ലാതെ കോൽ കൊണ്ടു മുട്ടിയ ശബ്ദങ്ങൾക്കു തേവനും തേവിയും തമ്പ്രാനും തണ്ടാനും കണ്ടാലും  ഉറഞ്ഞു തുള്ളും താളലയങ്ങളിൽ  ഇരട്ടിയും കടന്ന് നാലാം കാലത്തിൽ വായിക്കുമ്പോൾ തിമില ചെണ്ട ചങ്ങല  കുഴൽ വിളിയോടെ തായമ്പക്കൊപ്പം താളങ്ങൾ മനസ്സിലിട്ടു പതം വരുത്തി വിറയാർന്നു തുടങ്ങിയ കൈകളിലിന്നും അസുരതാളം സുരതലമാകെ മുഴങ്ങും  ജീവിത വീഥിയിൽ തളരാതെ വീചികൾ  മുഴങ്ങിയതാ കേൾപ്പു ചക്രവാളങ്ങളുടെ  മൗനമുടച്ച് തളരാതെ മറ്റൊലി കൊണ്ടു  ത...

क्या खबर थी की मैं, इस दर्जा बदल जाऊँगाഫറത് ഷഹസാദിന്റെ ഗസൽ പരിഭാഷ

क्या खबर थी की मैं, इस दर्जा बदल जाऊँगा ഫറത് ഷഹസാദിന്റെ ഗസൽ പരിഭാഷ എന്തീ വിധം വർത്തയുണ്ട്  ഞാനീ തരത്തിലേക്കു മാറുമെന്നോ (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... അപരിചിതനായ് വന്നു കണ്ടിടാമേ വേദിയിൽ ഞാൻ നിന്നെ അപരിചിതനായ്  വന്നു കണ്ടിടാമേ (2) നീ എന്നെ പരിഹസിച്ചാലും ഞാൻ വാക്ക് മാറ്റിടാമല്ലോ (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... തേടി കണ്ടത്താനായില്ലല്ലോ പ്രിയതെ ഓർമ്മകൾ പോലും നിന്നെ കുറിച്ച് തേടി കണ്ടത്താനായില്ലല്ലോ പ്രിയതെ (2) ഒരുനാളങ്ങു വെറുതെ  ഞാൻ കാടകം പൂകും (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... വാശിയോടെ ആണ് ഞാൻ വന്നത് ഒരു ബാലകനെ പോലെ  വാശിയോടെ ആണ് ഞാൻ (2) ഒരു ബാലകനെ പോലെ  ഞാനെൻ വഞ്ചിയെ സ്വയം മുക്കുവൻ ഉത്സാഹവാനാകുന്നുവല്ലോ (2) നിന്നെ നഷ്ടമായലും നിന്റെ  ഓർമ്മകൾതൻ നോവുമായി  ഇനി കഴിഞ്ഞു കൊള്ളാം എന്തീ വിധം വർത്തയുണ്ട്... രചന ഫറത് ഷഹസാദ് പരിഭാഷ ജീ ആർ കവിയൂർ 15 ...

तुम्हारे ख़त में नया इक सलाम किस का था,न था रकीब तो आख़िर वो नाम किस का था। ദാഗ് ദേൽവിയുടെ ഗസൽ പരിഭാഷ

तुम्हारे ख़त में नया इक सलाम किस का था, न था रकीब तो आख़िर वो नाम किस का था।  ദാഗ് ദേൽവിയുടെ ഗസൽ പരിഭാഷ നിന്നുടെ കത്തിൽ പുതിയ ആശംസകൾ അറിയിച്ചത് ആരുടേതായിരുന്നു ആരുടെ പേരായിരുന്നത് എനിക്കായിയുള്ള വെല്ലുവിളിയായിരുന്നുവോ ? അവളാവിശ്യപ്പെട്ടിരുന്നുവോ എല്ലാവരോടുമായി എന്നെ നാമാവശേഷനാകുവാനിയി ആരീ വേല ചെയ്തു ആരായിരുന്നുയീയറും കൊലയ്ക്കുപിന്നിൽ ?!! ഞാൻ തികച്ചും വിശ്വസ്തനാണ് ഒപ്പമല്ലോ ആജ്ഞാനുവർത്തിയായി ഇതൊക്കെ ആരുപറഞ്ഞുയെന്ന് നിനക്ക് ഓർമ്മയുണ്ടോ ?!! വേദന തങ്ങിനിന്നു എന്നാൽ ഇല്ലൊരു വിട്ടുവീഴ്ചയില്ലാതെ വേദന നൽകുന്നവൻ ആരായിരുന്നു ആ താമസക്കാരൻ ?!! അവനായിരിക്കുമോ ആ നിവാസി ഇല്ല ഒരുവനും ആശംസിക്കാൻ ഇവിടെ ഉണ്ടായിരുന്നില്ല .. ഒരുവനും ഇല്ലായിരുന്നു ഉത്തരവാദിയായ് ആരുടേതായിരുന്നു ഇന്നലെ രാവിൽ നിന്നെ ക്ഷണിച്ചത് സൽക്കാരത്തിനായി എന്താണിയിനി മിച്ചമുള്ളത് എല്ലാ ഒത്തുകൂടിയ വർക്കും അറിയുവാൻ ഉള്ളത് അവരുടെ അപൂർണമായ വിവരണമായിരുന്നുവല്ലോ അത് പറയൂ പ്രിയേ ?!! അതോരോന്നും വായിക്കപ്പെട്ടിരുന്നുവല്ലോ എന്റെ ലോകത്തിലെ ഓരോ വാചകങ്ങളും പങ്കുവെക്കപ്പെട്ടിരുന്നത് ? ആരുടെ സന്ദേശമായിരുന്നു അത് നീ വ്...

ജ്ഞാനവാപി

ജ്ഞാനവാപി  കടലും ക്ഷീരസമുദ്രവും അല്ലാതെ അനാദിയിൽ നദികളും മഴയും ഉണ്ടാകുന്നതിനു മുൻപ്  ഭൂമിയിൽ ജലം ഇല്ലാതെ ഇരിക്കവേ  ഈശാന ഭഗവാൻ കാശിയിലെത്തി  തൃശൂലത്തെ നിലത്തടിച്ച്  ജലം ലഭ്യമാക്കി ജ്യോതിർ ലിംഗത്തിനു അഭിഷേകവും നടത്തിയത്രേ  ഇതിൽ സംപ്രീതനായ വിശ്വനാഥൻ  അതിനാലീ തീർത്ഥത്തെ ശിവതീർത്ഥമായും  വേദ ജ്ഞാനം ദ്രാവകരൂപത്തിൽ  പ്രകടമായതിനാലും ശിവയെന്ന പദത്തിനു വിദ്വാനെന്നും  അത് ജ്ഞാനം  നൽകുന്ന കുളമായതിനാൽ  വാപി എന്നത് ജലവും ചേർന്ന് ജ്ഞാനവാപി  എന്നു ഭവിച്ചു  വിശ്വേശ്വരനായ പരമശിവഭഗവാൻ  വിശ്വേശ്വരിയായ പാർവ്വതിക്ക്  വേദജ്ഞാനം പകർന്നു നൽകിയയിടത്തെ കുണ്ഡമല്ലോയിതു ഇതു പാനം നടത്തുകിൽ ജനന മരണ ചക്രങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് ലിംഗപുരാണം പറയുമ്പോൾ  സന്ധ്യാവന്ദനമീ ജലത്താൽ നടത്തുകിൽ അറിവും പാപത്തിൽ നിന്നു മോചനവും ലഭിക്കുമെന്ന് സ്കന്ദപുരാണത്തിലായി പരാമർശിക്കുന്നു  സംസം ജലം പോലെ വിശുദ്ധമായി  ഇതിനെ കരുതി "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നു ജപിക്കാം  ജീ ആർ കവിയൂർ  10 06 2022

നീയെൻ സ്വരഗംഗയായ്

നീയെൻ സ്വരഗംഗയായ് നീയെൻ സ്വരഗംഗയായ് മാറുമെങ്കിൽ  ഞാൻ ശ്രുതിമീട്ടി പാടാം  നമ്മൾ തൻ മധുരമാം സ്മൃതി ഗീതകം....  കണ്ണുകൾ തമ്മിൽ  കൂട്ടിമുട്ടിതോർമ്മയിലിന്നും  കുളിർ കോരി ചൊരിയുന്നുവല്ലോ  കാണാതെ കാണുമ്പോൾ  കരളിലിന്നും വിടരുന്നോരായിരം  കന്മദ പൂക്കളോമനേ  നീയെൻ സ്വര ഗംഗയായി മാറുമെങ്കിൽ ..... കാപട്യം കലരാതെ  കൗമാര കാലങ്ങളൊക്കെ  കണ്ണിൻ മുന്നിൽ നിന്നും  കടന്നകന്ന മധുരമാം  കടങ്കഥയായ് മാറുന്നുവല്ലോ  നീയെൻ സ്വരഗംഗയായി മാറുമെങ്കിൽ  ഞാൻ ശ്രുതിമീട്ടി പാടാം  ജീ ആർ കവിയൂർ  09 06 2022

പ്രണയ ശിക്ഷ

പ്രണയ ശിക്ഷ  മൗനമാണെങ്കിലും മധുരാനുഭൂതിയാം മൊഴികളും മിഴികളും നൽകും പ്രണയ ശിക്ഷ ഓടിയണയുന്നോർമ്മച്ചെപ്പിൽ നിന്നുമായ് ഒരായിരം ഭ്രമരങ്ങളൊന്നിച്ചങ്ങു മൂളിയടുക്കുമ്പോലെയായിതു അനുഗ്രഹമോ ശിക്ഷയോ കൈവിട്ടു പോയൊരു  മധുര നൊമ്പരമേ ഇത്രക്കായിയങ് വേണമോ വിരഹമാർന്ന  മൗന ശിക്ഷ..!! മൊഴിയുക മുരടനക്കുകയിനി മതിയിനി വേണ്ട ശിക്ഷയിനി ഭിക്ഷായെങ്കിലും തന്നീടുക തൽക്ഷണമാർന്നൊരു ഭാഷണം മൗനമാണെങ്കിലും മധുരാനുഭൂതിയാം മൊഴികളും മിഴികളും നൽകും പ്രണയ ശിക്ഷ..!! ജീ ആർ കവിയൂർ 07 06 2022

जब कभी फूल मुस्कुराए ....അശ്തോഷ് മഹാജന്റെ ഗസൽ പരിഭാഷ

जब कभी फूल मुस्कुराए .... അശ്തോഷ് മഹാജന്റെ ഗസൽ പരിഭാഷ എപ്പോഴൊക്കെയോ പൂവ്പുഞ്ചിരിക്കുമ്പോഴായി  മുള്ളുകൾ തീർക്കും മുറിവുകളെക്കുറിച്ചൊർത്തുപോകുന്നു  ഇപ്പോഴൊക്കെയോ  പൂവ് പുഞ്ചിരിക്കുമ്പോഴായി  വിതൃാസം മനസ്സിലാക്കണം അണിഞ്ഞൊരുങ്ങുന്നു നേരമതിനെ ആആആആആആആ   വിതൃാസം മനസ്സിലാക്കുന്നു (2) അണിഞ്ഞൊരുങ്ങുന്നു നേരമതിനെ  അല്പം ദിനങ്ങളുടെ ഒരുക്കങ്ങളെവിടെയോ  ഒരുക്കുന്നുവോ  എപ്പോഴൊക്കെയോ  പുഞ്ചിരിക്കുമ്പോഴായി.... (2) അല്ലയോ പിന്നാലെ അലയുന്ന ശത്രുവേ  നിന്റെ സന്തോഷങ്ങൾക്കായ് അറിഞ്ഞു കൊണ്ടായാലും നിൻ കാപട്യങ്ങൾ സഹിക്കുന്നു . മുള്ളുകൾ തീർക്കുന്ന മുറിവുകളെക്കുറിച്ചൊർക്കുന്നു  എപ്പോഴൊക്കെയോ പുഞ്ചിരിക്കുമ്പോഴായ് ... ഇതിനെ ഗസലായോ ഗീതമായൊ മനസ്സിലാക്കുക  ഗീതമായോ ......... ഹൃദയമായോ ഹൃദ്യമായോ അതിൻ കഷ്ണങ്ങളായോ  കേൾപ്പിച്ചത്  മുറിവുകളെക്കുറിച്ചൊർക്കുന്നു  എപ്പോഴൊക്കെയോ  പുഞ്ചിരിക്കുമ്പോഴായി (3) രചന അശ്തോഷ് മഹാജൻ  പരിഭാഷ ജീ ആർ കവിയൂർ  07 06 2022

എന്നെ അറിയൂ

എന്നെ അറിയൂ എന്റെ മൗനത്തിനൊരു  സന്ദേശമുണ്ട് നിനക്കതു കേൾക്കണമെങ്കി- ലൊന്നു ശാന്തയാകുക നിൻ ചുണ്ടുകളിലെ ഒരു മഞ്ഞുതുള്ളിയാണ് ഞാൻ നിൻ ഹൃദയത്തിലേക്കുള്ളൊരു  അന്വേഷണമാണിന്നു ഞാൻ പ്രണയമൊരു മനസ്സിലാക്കലാണ് കേവലമൊരു നിതാന്ത  നിശബ്ദതയിൽ നിന്നേ അതു മനസ്സിലാകുകയുള്ളൂ  ജീ ആർ കവിയൂർ 06 -06 -2022

ശ്രീവല്ലഭ സോപാന കീർത്തനം

ശ്രീവല്ലഭ സോപാന കീർത്തനം  ആപൽ ബാന്ധവനേ  ആത്മ സംരക്ഷകനേ അവിടുത്തെ കൃപയില്ലാതെ ആടുകയില്ലൊരുയിലയും ഭഗവാനെ  അറിവിന്റെ അറിവേ  അഷ്ടസിദ്ധികളാൽ  പ്രാപ്തനാക്കുന്നവനേ ശ്രീചക്ര ധാരിണേ ശ്രീലകം വാഴുവോനേ വല്ലവിധവും വല്ലഭമരുളുവോനേ വൈതരണികളൊക്കെ താണ്ടുവാൻ  തുണയേകണേ ഭഗവാനേ  തൂണിലും തുരുമ്പിലും നിറഞ്ഞവനെ  തുമ്പമെല്ലാമകറ്റി കാക്കണേ ഭഗവാനെ  ജീ ആർ കവിയൂർ  05 06 2022

ഗുരുവായൂരപ്പാ കൃഷ്ണാ

ഗുരുവായൂരപ്പാ കൃഷ്ണ നടന്നു തളർന്നു  നിൻ നടയിലെത്തും നേരം  നന്ദ നന്ദന മുകുന്ദാ നയന മനോഹര കാഴ്ചയല്ലോ  നെഞ്ചകമാകെ കുളുർത്തുവല്ലോ കൃഷ്ണ ഗുരുവായൂരപ്പാ കൃഷ്ണാ  (നടന്നു തളർന്നു ..) നിൻ ബാലലീലകൾ കണ്ടു  നിർവൃതിയടഞ്ഞു ഗോകുലവും നൃത്തമാടിയഹന്തയേ നിഗ്രഹിച്ചില്ലേ ഉള്ളിലെ കാളിയനേ നമിക്കുന്നു ഞാൻ ഗുരുവായൂരപ്പാ കൃഷ്ണാ (നടന്നു തളർന്നു ..) പണ്ടു നീ പൂന്താനത്തിൻ പരമ ഭക്തിയെയറിഞ്ഞു പോക്കിയില്ലേ വ്യഥകൾ    പരമ പുണ്യമാം നിൻ നാമങ്ങൾ  പാടി ഭജിക്കുവാനടിയന്നു  ശക്തി  നൽകിയ അനുഗ്രഹിക്കുക കണ്ണാ  ഗുരുവായൂരപ്പാ കൃഷ്ണാ  നടന്നു തളർന്നു  നിൻ നടയിലെത്തും നേരം  നന്ദ നന്ദന മുകുന്ദാ നയന മനോഹര കാഴ്ചയല്ലോ  നെഞ്ചകമാകെ കുളുർത്തുവല്ലോ കൃഷ്ണ ഗുരുവായൂരപ്പാ കൃഷ്ണാ  ജീ ആർ കവിയൂർ   02 06 2022  

ലയിക്കാമിനി

ലയിക്കാമിനി .... വേദനയൊക്കെ  വേരോടെയകറ്റുവാൻ  വേദൃയമായത് അറിയുവാൻ  വേദാന്ത ചിന്തകൾ  വായിച്ചു മനനം ചെയ്യുവാൻ  വേദങ്ങളൊക്കെ പഠിച്ചീടുകളിൽ  വൈവിധ്യമാർന്നവ മനസ്സിൽ  വിളങ്ങുന്ന നേരത്ത്  വിളക്കു തെളിയിക്കുമ്പോലെ  വിജ്ഞാനം നിറഞ്ഞുവന്നു  വിഷാദമകലുമല്ലോ  വിദ്വേഷങ്ങളും വിപരീതമായ  വിഷയങ്ങളൊക്കെയകന്ന്  വിദ്വാനായി മാറുമല്ലോ വൈരുദ്ധ്യമായതിനെ  വേറിട്ടറിയുവാൻ  വൈതരണി കടന്നു നാം  വിജയിതരാവാമീ വിശ്വമെല്ലാം നയിപ്പതു   വിശ്വമെല്ലാം നയിപ്പതു വിശ്വേശ്വരനാമേക ബ്രഹ്മമല്ലോ. വരികയിനി വിരാജിക്കുക  വിശ്വാസത്തോടെ വിരാജിക്കാമാത്മ    പരമാത്മാവിലേയ്ക്ക്  ജീ ആർ കവിയൂർ  01 06 2022