നീ വരുമോ
നീ വരുമോ
പൂനിലാ പുടവ ചുറ്റി
ഉത്രാടപൂനിലാവേ നീ വരുമോ
എൻ മുറ്റത്തു വരുമോ
ഊയലാടാൻ വരുമോ
കൺചിമ്മി തുമ്പപ്പുവും
ഉറക്കമായി തുമ്പികളും
തൂശനിലയിൽ തലോടി നീ
തുമ്പമകറ്റി തിരുവോണമുണ്ണാൻ വരുമോ
പുത്തൻ പൂനിലാ പുടവ ചുറ്റി
പൂമുഖത്തിരുന്ന് പാട്ടുപാടുവാൻ
കൂട്ടു വരുമോ
ഉത്രാട നിലാവേ നീ വരുമോ
എൻ ഉത്രാട പൂനിലാവേ നീ വരുമോ
ജി ആർ കവിയൂർ
18 08 2021
Comments