നെഞ്ചിനുള്ളിൽ ..
നെഞ്ചിനുള്ളിൽ - ഗസൽ
നിൻ മിഴിയിണനകളിലെ
നനവിൽ വിരിഞ്ഞൊരാ
നാണത്തിൻ പൂക്കളിന്നും
നെഞ്ചിനുള്ളിൽ വസന്തം
നിലാവിലായ് വിരിഞ്ഞൊരാ
അല്ലിയാമ്പലുകളുടെ തിളക്കം
നിൻ മൊഴിയിൽ നീലാമ്പരി
രാഗത്തിൻ മധുരിമ ഒഴുകി
സ,രി2,ഗ3,മ1,ധ2,നി3,സ
സ,നി3,പ,മ1,ഗ3,രി2,ഗ3,സ
സാഗരമലറിക്കരഞ്ഞുയിന്നും
കരയെ തോട്ടകന്നുവല്ലോ
മനസ്സിൽ വിരഹത്തിൻ
നോവുപകർന്നു മെല്ലെ
നിൻ മിഴിയിണനകളിലെ
നനവിൽ വിരിഞ്ഞൊരാ
നാണത്തിൻ പൂക്കളിന്നും
നെഞ്ചിനുള്ളിൽ വസന്തം
ജീ ആർ കവിയൂർ
23 .08 .2021
Comments