മുള്ളുതറ ദേവിമാർ ശരണം

 മുള്ളുതറ ദേവിമാർ ശരണം



അമ്മേ നാരായണ ദേവി നാരായണ

ലക്ഷ്മി നാരായണ ഭദ്രേ നാരായണ


മനദോഷം മാറാൻ മക്കൾക്ക് 

ഐശ്വര്യത്തിനായി മലമേൽക്കര

മുള്ളു തറയിൽ മരുവും അമ്മമാർയ്ക്ക് 

മകരഭരണി നാളിൽ പൊങ്കാല 

അമ്മ ദേവിമാർക്ക് പൊങ്കാല 


അമ്മേ നാരായണ ദേവി നാരായണ

ലക്ഷ്മി നാരായണ ഭദ്രേ നാരായണ


മനസ്സിൻ ഉള്ളറയിൽ നിന്നും

ഉരുകിയർപ്പിക്കും നൈവേദ്യം 

ഉള്ളുതറ ദേവിമാർക്ക് പൊങ്കാല 

പൊങ്കാല അമ്മ ദേവിക്ക് പൊങ്കാല


അമ്മേ നാരായണ ദേവി നാരായണ

ലക്ഷ്മി നാരായണ ഭദ്രേ നാരായണ


കളരി പരമ്പര ദേവതകളെ നിങ്ങൾ

ഉഗ്രരൂപിണികളും ഭക്തവത്സലന്മാർക്കു

അഭയ ദായിനിയല്ലോ അമ്മേ 

 പൊങ്കാല നാളിതിൽ  നിങ്ങളെ കാണുവാൻ 

പെരിങ്ങോട് മഹാദേവൻ വന്നിട്ടുന്നേരം

പെരിയ സന്തോഷം നൽകുന്നുവല്ലോ ഏവർക്കും


അമ്മേ നാരായണ ദേവി നാരായണ

ലക്ഷ്മി നാരായണ ഭദ്രേ നാരായണ


ജീ ആർ കവിയൂർ

18.08.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ