തിരുനാളല്ലോ
തിരുനാളല്ലോ പിറന്നാളല്ലോ
കരുണയേകുമല്ലോ കണ്ണാ
കണ്ണുനീരിൽ കുതിർന്നോരു
കദനങ്ങളകറ്റുമല്ലോ കണ്ണാ
കാലിയെമെയിക്കും
കൊലുമായി പോകുമ്പോൾ
കൊലക്കുഴലിൽ പാടുമല്ലോ
കാതോർക്കുന്നു കാനനവും
കാലികളും കളിക്കുട്ടുകാരും കണ്ണാ
കാളിന്ദിയിൽ കാളിയന്റെ
മസ്തകത്തിൽ കളിയാടിയില്ലേ കണ്ണാ
കാർമേഘം കോരി ചൊരിഞ്ഞ നേരം
കുടയാക്കിയില്ലേ നീ ഗോവർദ്ധനത്തെ കണ്ണാ
ഹരേ കൃഷ്ണ എന്നിലെ
തൃഷ്ണയകറ്റി കാത്തുകൊള്ളണേ കണ്ണാ
തിരുനാളല്ലോ പിറന്നാളല്ലോ
കരുണയേകുമല്ലോ കണ്ണാ
ജീ ആർ കവിയൂർ
29.08.2021
Comments