തുടരാം സഖിയേ ..
തുടരാം സഖിയേ ..
നിന്നെ കുറിച്ചൊന്നു
ചിന്തിക്കുമ്പോളെൻ
കൺപ്പീലികൾ മുത്തുകളെ
ജന്മംനൽകിയല്ലോ
നിൻ ചുംബന ഗന്ധം
എൻ ചുണ്ടുകളിലായ്
മുറിഞ്ഞു പോയ ഓർമ്മകൾ
ജീവൻ പ്രേരകമാകുന്നുവല്ലോ
നിൻ ദാഹിക്കും ചുണ്ടുകൾ
എന്റെ ഒഴിഞ്ഞ കപ്പ്
മൗനത്തിൽ മുങ്ങി
കുളിരേകിയോർമ്മ തൻ പൂനിലാവ്
ഈ ജീവിത നന്ദനാരാമതിൽ
പിന്നിട്ട വഴികളിലൂടെ സുന്ദര നിമിഷങ്ങളെ തിരികെ വരില്ലന്നോർത്ത് എന്തിനു വിലപിക്കുന്നു ഇനിയും വേണ്ട ദുഃഖമെന്നതു
സഗുണോപാസന തുടരാം സഖിയേ
ജി ആർ കവിയൂർ
25 08 2021
Comments