ഓർമ്മകളിൽ
ഓർമ്മകളിൽ
ഇന്നലെ കണ്ട കിനാക്കളൊക്കെ
നിന്നെ കുറിച്ച് മാത്രമായിരുന്നു
ഇന്നിന്റെ നിറവിൽ മറവിയുടെ
പിറകിൽ കാൽ ചിലമ്പു കൊട്ടി
വന്നു നീയൊരു വസന്തത്തിൻ
നറുണവുമായി അങ്ങ്
തുമ്പിയും തുമ്പയുമോണനിലാവും
മുറ്റത്ത് മാവിലെ ഊഞ്ഞാലും
ചിൽ ചിലാരവമുതിർക്കും
മലയണ്ണാരക്കണ്ണനും മയിലാടും
മലമുകളിലെ അമ്പല മുറ്റവും
കണ്ണുകൾ ഇണചേർന്നോരാ
കൗമാര കനവും കുമ്മിയടിച്ചു
പാടിതിമിർക്കന്നോർമ്മകളും
കതിരുകൾ പഴുത്തു മണം പേറും
പാടത്തെ വരമ്പിൽ മുട്ടാതെ മുട്ടിയും
തിരികെ വരാത്തൊരു നരവീണ
ചിന്തകൾ വീണ്ടും പിറകൊട്ടു നടന്നു
ക്ഷീണിച്ചു ചാരുകസേരയിലെ
ഉറക്കത്തിൽ നിന്നും ഉണർത്തിയ കുഞ്ഞികൈകൾക്കറിയില്ലല്ലോ
ഓണവും തിരുവാതിരയും വിഷുവും
ജീ ആർ കവിയൂർ
12.07.2021
Comments