വിശ്വാസമാണ് ആശ്വാസമാണ്
വിശ്വാസമാണ്
ആശ്വാസമാണ്
എന്റെ ദൈവം
ഈശ്വരം കേൾക്കും
ഈശ്വരൻ ദേഹത്ത്
വമിക്കും ദൈവം
ഉള്ളിനുള്ളിൽ നിറയു ഉന്മ
തെളിമയാർന്ന വെണ്മ
അതാണ് കുളിർമ
വിശ്വാസമാണ്
ശ്വാസമാണ്
എന്റെ ദൈവം
ഇരുളും വെളിച്ചവും
ചേർന്ന് ദൃശ്യമാകും
ഇഹലോക പരലോക
പ്രപഞ്ചമാകുമീ
പഞ്ചഭൂത നിർമ്മിതമാകും
ഗേഹത്തിലല്ലോ വാസിപ്പുയെൻ
വിശ്വാസമാണ്
ആശ്വാസമാണ്
എന്റെ ദൈവം
ഹൃത്തിൽ സുഖമുണ്ടോയെന്നു
ആരായുന്നതാരോ അവനുമായി
സൃഷ്ടിക്കുന്നതല്ലോ സ്വർഗ്ഗനരകങ്ങൾ അവല്ലോ സുഹൃത്ത് എൻ
വിശ്വാസമാണ്
ശ്വാസമാണ്
എന്റെ ദൈവം
ജീ ആർ കവിയൂർ
28.08.2021
Comments