എങ്ങോട്ടാണോയീ പോക്ക്..
എങ്ങോട്ടാണോയീ പോക്ക്..
കിഴക്കുദിക്കും പെരുമീൻ കണ്ടു
കൈകൂപ്പാറുണ്ടായിരുന്നു പണ്ട്
പണിക്കുറ്റം തീർക്കുവാൻ
പതിവായിട്ടുണ്ട് പണിയെടുത്തു വന്നു വിയർപ്പിറ്റിച്ചു പഴങ്കഞ്ഞിയും അടച്ചുവാറ്റി ചമ്മന്തിയും കൂട്ടി അങ്ങ് പതിവായിയെറെ പ്രാതലും കഴിഞ്ഞു മെല്ലെ പടിപ്പുര മാളിക കടന്നു ചുവടുവച്ച് കാലൻ കുടയും ചൂടി നേരം നോക്കി അങ്ങ് പടിഞ്ഞാട്ട് പാടവരമ്പുകൾ താണ്ടി പോകുന്നേരം കൊറ്റികൾ വന്നു പറന്നിറങ്ങി നെൽക്കതിർ കുലകൾ കൊത്തി വിഴുങ്ങുന്ന നേരം,മന്ത്രമുതിർത്തു മണ്ഡുകങ്ങൾ അതിനൊപ്പം ചീവീടുകൾ ഏതോ പാളത്തിൽ ഇരുന്ന് ശ്രുതിമീട്ടുന്നുണ്ട് കഴിഞ്ഞു കഴിഞ്ഞ കാലത്തിൻ വീരശൃംഖല കളുടെ നേട്ടവും പറഞ്ഞു വെടിക്കഥകൾ പറഞ്ഞും കേട്ടും നാലും കൂട്ടി മുറുക്കി
ചുവന്നു ചക്രവാളത്തിനപ്പുറം യാത്രയായി പറവകൾ പരസ്പരം പറഞ്ഞു ചില്ലകൾ തേടി ചേക്കേറുന്നേരം , സന്ധ്യ വിളക്ക് തെളിയിച്ചു നാമം ജപിച്ചു തീരുമ്പോളായിയതാ
വിളി വന്നിരുന്നു അത്താഴത്തിൻ
കഞ്ഞിയും അസ്ത്രവും കൂട്ടി
തൊടുത്തുവിട്ടു , ജടരാഗ്നിതിരി താഴ്ത്തി ഞെരിപ്പൊടിൻ ചൂടേറ്റ് സപ്രമഞ്ചത്തിലേറും ദിനങ്ങൾ..
ഇന്ന് രവിയും കിളികളും വന്നു വിളിക്കും അറിയാതെ അലറിവിളിക്കും ഘടികാരവും മൊബൈലും തിരിഞ്ഞു മറിഞ്ഞും കിടന്ന് എഴുന്നേറ്റ് ,ദർശനം കരത്തിലല്ല കരാഗ്രഹത്തിൽ ഇരിക്കും മൊബൈലിലും പിന്നെ പലവട്ടം കോളിംഗ് ബെല്ലടിച്ചു പ്രാതലും ഉച്ചയൂണും അത്താഴവും ബർഗറും കുഴിമന്തിയും ആല്ഫയും ക്രീമും ഐസ് ക്രീമും പടി കടന്നു വരുന്നു ,ചുണ്ടാണിയും തള്ളവിരളികളുടെ തളർച്ച അറിയാതെ മൊബൈലിന്റെ മേനിയ തലോടി ഐസിയുടെ കുളിരിൽ ഉറക്കം വൈകി എല്ലാം താളംതെറ്റി ഒപ്പം മനസ്സിനെയും കരകയറാനാവാതെ ആശ്രയിക്കുന്നു ലഹരിയുടെ പിരിമുറുക്കത്തിൽ നീങ്ങുന്നു.
എന്താണോ എങ്ങോട്ടാണ്
ഇന്നിന്റെ ഈ പോക്ക്
നാളെ ഇനിയെന്ത് ..?!!
ജീ ആർ കവിയൂർ
31.08.2021
Comments