മറന്നോണം
മറന്നോണം
ഓർമ്മകൾ തുമ്പിതുള്ളും
ഓണവെയിലിൻ മൗനമൊരു
കൊച്ചു പൈതലായ് മനം
നിലാ തുമ്പപ്പൂച്ചിരിയായ്
വിതറും ശ്രാവണ പൗർണ്ണമിയിൽ
ഊയലാടി തിമിർക്കുമാനന്ദത്തിൻ
നടുമുറ്റത്തിൽ തീർത്തൊരാ
അത്തപ്പൂക്കളവും ആർപ്പുവിളികളും
തൃക്കാക്കരയപ്പനെ വരവേൽക്കും
തിരുവോണത്തിൻ തിമിർപ്പിൽ
തിരികെ പോവാനാവാതെ
തരിശായി കിടപ്പിൻ നോവൽ
കട്ടി തിരശീലയിൽ മുഖം മറച്ചു
തരിവളകളുടഞ്ഞു ചിതറിയ
മറവികളിൽ നിന്നും സ്വഛന്ന
വായുവിനായ് കേഴുന്നുവല്ലോ
മഹാബലി തമ്പുരാൻ വരുമെന്ന
നഷ്ട സ്വപ്നത്തിൻ ചിറകേറിയങ്
മഹാമാരിയെ അകറ്റുന്നതിനിടയിൽ
മാലോകർ മറക്കുന്നുവല്ലോ ഓണം
ജീ ആർ കവിയൂർ
12 .08 .2021
Comments