ഒരു നൂറു സ്വപ്നങ്ങൾ
ഒരു നൂറു സ്വപ്നങ്ങൾ
ഒരു നൂറു സ്വപ്നങ്ങളിണചേരും മുൻപേ ഒഴിഞ്ഞു കൊഴിഞ്ഞു പോയല്ലോ സഖീ
ഓർക്കും തോറുമിന്നുമാ കഴിഞ്ഞ കാലത്തിൽ ഓടിയെത്തി ഒതുക്കു പടവുകളിലിന്ന് കയറുവാൻ ആവുന്നില്ലല്ലോ
കാലം നൽകിയ വേദനയാൽ കഴിഞ്ഞുപോകുന്നുവല്ലോ
കരിയിലകൾ മൂടിയ വഴി താരയും
നിനക്കായി ആമ്പൽപ്പൂ ഇറുത്തു
അതുകണ്ടു നിൻ കണ്ണുകൾ വിടർന്നതും
അവയെൻ അക്ഷരക്കൂട്ടുകൾ തുണയായതും അറിഞ്ഞു ഞാനിന്നുമറിയുന്നു
ആനല്ല നാളുകളുടെ ഓർമ്മകൾക്കു
അരുളിയുടെയും മുക്കുറ്റിയുടെ മുല്ലപ്പൂവിൻെറയും മണം
അടുത്തു നീ വന്നിടുമ്പോൾ കാച്ചിയ എണ്ണയുടെ അരുമയാം ഗന്ധം പടരുന്നുവല്ലോ
ഇന്നെങ്ങു പോയി നീ മറഞ്ഞുവല്ലോ
ഒരു നൂറു സ്വപ്നങ്ങൾ ഇണചേരും മുൻപേ ഒഴിഞ്ഞു കൊഴിഞ്ഞു പോയല്ലോ സഖീ
ജീ ആർ കവിയൂർ
31.08.2021
Comments