പാർത്ഥസാരഥീ പാഹിമാം
പാർത്ഥസാരഥീ പാഹിമാം
പമ്പാ തടത്തിലായ്
തിരുവോണത്തോണിയൊരുങ്ങി
പാർത്ഥസാരഥിയെ തൊഴുതു വണങ്ങി
പാർവണ വലുപ്പം പപ്പടം കൂട്ടി
വള്ളസദ്യയൊരുങ്ങി
മധുസൂദനൻ തൻ മുരളിക കേട്ടു
മനമൊരു പാലാഴിയായ്
അറിയാതെയങ്ങ്
ആനന്ദാശ്രു പൊഴിഞ്ഞു
കദനങ്ങൾ മറന്ന്
കണ്ണടച്ചു കൈകൂപ്പി
കണ്ഠമിടറി കേണു
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ
ദുഃഖ ഹരേ ,
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ജി ആർ കവിയൂർ 26 08 2021
Comments