ഉപാസകന്റെ രോദനം

ഉപാസകന്റെ രോദനം

സംഗീതമൊരു ജീവൽ ധാരയല്ലോ സമ്മോഹങ്ങളുടെ സന്തോഷത്തിൻ 
സരണികയല്ലോ പ്രപഞ്ചത്തിന് നാദമല്ലോ സരിഗമയില്ലാത്തോരു ലോകമുണ്ടോ 

സിരകളിൽ ഒഴുകുന്ന രുധിരത്തിൻ തുടിപ്പല്ലോ  സർവ്വത്തിലും കേൾക്കും പ്രണവമല്ലോ 
സ്വർഗ്ഗത്തിലുമില്ലേ ഇതിൻ ലയങ്ങളൊക്കെ 
സർഗ്ഗശേഷിയെന്നൊരു പ്രതിഭാസമല്ലേ 

സംഗീതമേ നിന്നെയറിയാതെയങ്ങൂ
നിഗ്രഹിക്കുന്നുവല്ലോ നിൻ ഉപാസകരെ
സംസാരസാഗരത്തിലുണ്ടല്ലോ തുണയായ്
സാരസത്തിൽ വാഴും ദേവിതൻ അനുഗ്രഹമല്ലോ സംഗീതം 

ജീ ആർ കവിയൂർ
30 08 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ