മൗനം ഗ്രസിച്ചു
മൗനം ഗ്രസിച്ചു
കാത്തിരിപ്പിന്റെ കാതുകൾ നീളുന്നു ദിനങ്ങളുടെ ദൈർഘ്യമേറുന്നു
അറിയില്ല മനമൊരു കടിഞ്ഞാനില്ലാത്ത കുതിരയാകുന്നു
വിരസമാർന്ന വിരഹമേ നീ മാത്രം പിൻ തുടരുന്നു ഒരു നിലാവുപോലെ
നക്ഷത്രങ്ങളുടെ കണ്ണുകളിൽ
നാണമോ തിളക്കം മങ്ങുന്നുവോ
മേഘമല്ലാർ തീർക്കുന്ന സംഗീത കുളിരിൽ നനയാതെ നനഞ്ഞു മിഴികൾ
മൊഴികൾ ശ്രുതിയില്ല താളമില്ലാതെ
തേങ്ങി ആർക്കോവേണ്ടി
ഋതു രേഖകൾ മാഞ്ഞു
വെള്ളി നൂലുകൾ ഇഴപകർന്നു
ലാഘവമാനസം തേടിതണൽ,
നിതശാന്തിയുടെ മൗനം ഗ്രസിച്ചു .
ജീ ആർ കവിയൂർ
18.08.2021
Comments